video
play-sharp-fill

യുഎസ് നിര്‍മിത ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാൻ നീക്കം ; 15 ടെസ്‌ല വാഹനങ്ങളുടെ ഓര്‍ഡര്‍ റദ്ദാക്കി ഫ്രഞ്ച് കമ്ബനി

യുഎസ് നിര്‍മിത ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാൻ നീക്കം ; 15 ടെസ്‌ല വാഹനങ്ങളുടെ ഓര്‍ഡര്‍ റദ്ദാക്കി ഫ്രഞ്ച് കമ്ബനി

Spread the love

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ നയങ്ങള്‍ക്കും ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിന്റെ വിവാദ നടപടികള്‍ക്കും എതിരായി അമേരിക്കന്‍ നിര്‍മിത ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള യൂറോപ്പിന്റെ നയത്തിന് തുടക്കം . ഇതിന്റെ തുടക്കമെന്നോണം അമേരിക്കന്‍ ബഹുരാഷ്ട്ര ഇലക്‌ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്‌ലയുടെ 15 ഇലക്‌ട്രിക് വാഹനങ്ങള്‍ വാങ്ങാനായി നല്‍കിയ ഓര്‍ഡര്‍ റദ്ദാക്കി ഫ്രഞ്ച് സംരഭകന്‍. ഫ്രഞ്ച് കമ്ബനിയായ റോയ് എനര്‍ജി ഗ്രൂപ്പിന്റെ സിഇഒ ആയ റൊമെയ്ന്‍ റോയ് ആണ് ടെസ്‌ല വാഹനങ്ങള്‍ക്കായി നല്‍കിയ ഓര്‍ഡര്‍ റദ്ദാക്കിയത്.

1.42 കോടി അധികമായി ചെലവാകുമെങ്കിലും, പകരം യൂറോപ്യന്‍ നിര്‍മിത ഇലക്‌ട്രിക് വാഹനങ്ങള്‍ വാങ്ങാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിന്റെ അഭിപ്രായങ്ങളും പരിസ്ഥിതി നയങ്ങളെക്കുറിച്ചുള്ള യുഎസ് ഭരണകൂടത്തിന്റെ നിലപാടുമാണ് ഓർഡർ ആക്കാൻ കാരണമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

വര്‍ഷങ്ങളായി ടെസ്‌ല വാഹനങ്ങള്‍ ഉപയോഗിക്കുന്നവരാണ് ഈ ഫ്രഞ്ച് കമ്ബനി എന്നാല്‍ ട്രംപിന്റെയും മസ്ക്കിന്റെ നിലപാട് ഇവരെ ചൊടിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ നവംബറില്‍ 15 ടെസ്‌ല വാഹനങ്ങള്‍ ഉള്‍പ്പെടെ 30-ഓളം ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് കമ്ബനി ഓര്‍ഡര്‍ നല്‍കിയിരുന്നു. ഇതിലെ 15 വാഹനങ്ങളുടെ ഓര്‍ഡറാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. പരിസ്ഥിതിയെ ചൂഷണംചെയ്യുന്നവര്‍ക്ക് തന്റെ ഡോളര്‍ നല്‍കില്ലെന്നതാണ് ഫ്രഞ്ച് കമ്ബനി സി ഇ ഓയുടെ നിലപാട്.

അമേരിക്കന്‍ ഉത്പനന്ങ്ങള്‍ ബഹിഷ്‌കരിക്കുന്ന പ്രവണത യൂറോപ്പില്‍ ഒന്നാകെയുണ്ട്. ഗ്രീന്‍ലാന്‍ഡ്, പനാമ കനാല്‍, ഗാസ എന്നിവ പിടിച്ചെടുക്കുമെന്ന ഭീഷണി ഉള്‍പ്പെടെയുള്ള ട്രംപിന്റെ ആക്രമണാത്മക വിദേശനയ നിലപാടുകളില്‍ കടുത്ത വിമര്‍ശനമാണ് യൂറോപ്പില്‍ ഒന്നടങ്കമുള്ളത്.

ഡെന്‍മാര്‍ക്കിലും അമേരിക്കന്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ഒരു കൂട്ടായ്മ രൂപപ്പെട്ടിട്ടുണ്ട്. ജര്‍മനിയില്‍ ഇതിനെ പിന്‍പറ്റി ടെസ്‌ല ഡീലര്‍ഷിപ്പുകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടിരുന്നു. ഇതോടെ യൂറോപ്പില്‍ ഒന്നടങ്കം ടെസ്‌ല വാഹന വില്‍പ്പന ഗണ്യമായി കുറയുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group