play-sharp-fill
അടിയിൽ ഫ്രീയാണ് സർ..! ഏറ്റുമാനൂരിൽ പൊലീസിനു നേരെ പെട്രോൾ ബോംബെറിഞ്ഞ പ്രതികൾക്കാർക്കും അടിവസ്ത്രമില്ല; പിന്നെങ്ങനെ അടിവസ്ത്ര കമ്പനികൾ നഷ്ടത്തിലാകാതിരിക്കുമെന്ന് നാട്ടുകാർ 

അടിയിൽ ഫ്രീയാണ് സർ..! ഏറ്റുമാനൂരിൽ പൊലീസിനു നേരെ പെട്രോൾ ബോംബെറിഞ്ഞ പ്രതികൾക്കാർക്കും അടിവസ്ത്രമില്ല; പിന്നെങ്ങനെ അടിവസ്ത്ര കമ്പനികൾ നഷ്ടത്തിലാകാതിരിക്കുമെന്ന് നാട്ടുകാർ 

സ്വന്തം ലേഖകൻ

കോട്ടയം: ഏറ്റുമാനൂരിൽ പൊലീസിനു നേരെ പെട്രോൾ ബോംബെറിഞ്ഞ കേസിൽ പിടിയിലായ പ്രതികളുടെ ‘ഉള്ളിലെല്ലാം ഫ്രീ..’! രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി അടിവസ്ത്ര മേഖലയെ ബാധിച്ചു എന്നതിന്റെ വ്യക്തമായ തെളിവാണ് അറസ്റ്റിലായ പ്രതികൾ നൽകുന്നത്. വ്യാഴാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതി അടക്കം പിടിയിലായ നാലു പ്രതികളും അടിവസ്ത്രം ധരിച്ചിരുന്നില്ലെന്നാണ് പരിശോധനയിൽ വ്യക്തമായിരിക്കുന്നത്. ജയിലിലേയ്ക്ക് കൊണ്ടു പോകുന്നതിനു മുൻപ് നടത്തിയ ദേഹ പരിശോധനയിലാണ് അടിയിലൊന്നുമില്ല സർ, എല്ലാം ഫ്രീയാണെന്ന് പ്രതികൾ വെളിപ്പെടുത്തിയത്.
അതിരമ്പുഴ കോട്ടമുറി പ്രിയദർശിനി കോളനി പടിഞ്ഞാറ് ഭാഗം പേമലമുകളിൽ വീട്ടിൽ നന്ദകുമാറി(20) നെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ നേരത്തെ അതിരമ്പുഴ പടിഞ്ഞാറ്റുഭാഗം ഓണംതുരുത്ത്കവല മേടയിൽ അലക്സ് പാസ്‌കൽ (19), ശ്രീകണ്ഠമംഗലം കുറ്റിയക്കവല കറുകച്ചേരിൽ അനന്ദകൃഷ്ണൻ (18) , കോട്ടമുറി വലിയേടത്ത് ബെന്നിയുടെ മകൻ ഡെൽവിൻ ജോസഫ് (21)  എന്നിവരെ നേരത്തെ പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഈ പ്രതികളെല്ലാം അടിവസ്ത്രം ധരിച്ചിരുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പൊലീസ് പിടികൂടുമ്പോൾ ഇവരിൽ പലരും പുറത്ത് മാന്യമായ വേഷമാണ് ധരിച്ചിരുന്നത്. എന്നാൽ, ദേഹപരിശോധനയ്ക്കായി ഇവരുടെ വസ്ത്രം അഴിച്ചതോടെയാണ് പൊലീസ് ഞെട്ടിയത്. പ്രതികളിൽ ഒരാൾ പോലും അടിവസ്ത്രം ധരിച്ചിരുന്നില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കഴിഞ്ഞ 21 നാണ് കേസിനാസ്പദമായ സംഭവം. രണ്ട് വാഹനങ്ങളിലായി എത്തിയ അക്രമി സംഘം പെട്രോൾ ബോംബും മാരകായുധങ്ങളുമായി എത്തിയ അക്രമി സംഘം അതിരമ്പുഴ കോട്ടമുറി കോളനിയിലെ വീട്ടിൽ ആക്രമണം നടത്താനെത്തുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം എത്തിയതോടെ പ്രതികൾ പൊലീസ് വാഹനത്തിന് നേരെ പെട്രോൾ ബോംബ് എറിയുകയായിരുന്നു.
സംഭവത്തിന് ശേഷം ഏഴ് ദിവസത്തോളം കേസിൽ പിടിയിലായ മൂന്ന് പ്രതികളും ഒളിവിലായിരുന്നു. ഈ ഒളിവിൽ കഴിയുന്നതിനിടെ റബർ തോട്ടത്തിൽ എത്തിയ എക്സൈസ് സംഘത്തെ കണ്ട് പ്രതികൾ ഓടി രക്ഷപെട്ടിരുന്നു. ഈ സമയം പ്രതികളുടെ കയ്യിൽ നിന്നും തുണികൾ അടങ്ങിയ പ്ളാസ്റ്റിക് കുട് വീണ് പോയിരുന്നു. ഈ പ്ളാസ്റ്റിക് കുടിനുള്ളിൽ നിന്നും പ്രതികളുടെ വസ്ത്രങ്ങൾ കണ്ടെത്തിയിരുന്നു. ഇതാണ് പ്രതികൾ അടിവസ്ത്രം ധരിക്കാതെ നടക്കുന്നത് പിന്നിലെന്ന് സൂചന. ഒളിവിൽ കഴിയുമ്പോൾ അടിവസ്ത്രം കൊണ്ട് നടക്കാനുള്ള ബുദ്ധിമുട്ട് മൂലമാണ് ഇവർ അടിവസ്ത്രം ഉപേക്ഷിക്കുന്നതെന്നാണ് സൂചന.