
കോട്ടയം: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി/പട്ടികവർഗ്ഗ / മറ്റു പിന്നാക്ക വിഭാഗ വിദ്യാർഥികൾക്ക് സൗജന്യ പി.എസ്.സി. പരീക്ഷാ പരിശീലനം നൽകും.
ആറുമാസം ദൈർഘ്യമുള്ള ഡിഗ്രിതല പി.എസ്.സി പരീക്ഷയ്ക്കുള്ള പരിശീലനം നവംബർ 22 ന് ആരംഭിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ.ബി.സി/ഒ.ഇ.സി വിഭാഗത്തിൽ പെട്ടവർക്ക് 30 ശതമാനം സീറ്റ് അനുവദിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗം വിദ്യാർഥികൾക്ക് സ്റ്റൈപെൻഡിനും അർഹതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നവംബർ 21 ന് മുൻപായി അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 0484-2623304. ഇമെയിൽ: [email protected].




