video
play-sharp-fill
ഫ്രീ കിക്കിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ കുട്ടിതാരങ്ങൾ ഇനി സിനിമയിലേക്ക്

ഫ്രീ കിക്കിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ കുട്ടിതാരങ്ങൾ ഇനി സിനിമയിലേക്ക്

സ്വന്തം ലേഖകൻ

മലപ്പുറം:ഫ്രീ കിക്കിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ കുട്ടിതാരങ്ങൾ ഇനി സിനിമയിലേക്ക്. ഫ്രീ കിക്കെടുത്ത് ലോകമെമ്പാടും വൈറലായ നിലമ്പൂർ പോത്തുകല്ല് പൂളപ്പാടം ജി എൽ പി സ്‌കൂളിലെ നാലാംക്ലാസുകാരായ നാലുപേർക്കും സഹകളിക്കാർക്കും മലയാള സിനിമയിലേക്ക് അവസരം കിട്ടിയിരിക്കുന്നത്.

എം അസ്ലഹ്, എം വി പ്രത്യുഷ്, ലുഖ്മാനുൽ ഹക്കീം, ആദിൽ എന്നിവരാണ് ജനുവരി 20ന് എടുത്ത ഫ്രീകിക്കിലൂടെ പരിചിതരായത്. ഇവരുടെ എതിർ ടീം അംഗങ്ങൾക്കും അഭിനയിക്കാൻ ഓഫറുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികൾ ഫ്രീകിക്കെടുക്കുന്ന വീഡിയോ ഇവരുടെ കായികാധ്യാപകനായ ശ്രീജു എ ചോഴി പോസ്റ്റുചെയ്തതാണ് സംഭവത്തിന്റെ തുടക്കം. സ്‌കൂൾ മൈതാനത്തെ ഫുട്‌ബോളിൽ മൂന്നുപേർ കിക്കെടുക്കുന്നതുപോലെ കാണിച്ച് കബളിപ്പിച്ച് നാലാമത്തെ താരം കിക്കുചെയ്ത് ഗോളാക്കുന്നതാണ് വീഡിയോ. രണ്ടു വീഡിയോകൾ എടുത്തു. പ്രത്യുഷും അസ്ലഹുമാണ് കിക്കുകൾ എടുത്തത്. പ്രതിരോധനിരയ്ക്കു മുകളിലൂടെ ഉയർത്തിയ പന്ത് മനോഹരമായി പോസ്റ്റിനകത്താക്കി. വീഡിയോകൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടമായ ‘മഞ്ഞപ്പട’യും പ്രശസ്ത സാമൂഹികമാധ്യമ പേജായ ‘433’യും പങ്കുവെച്ചതോടെ സംഗതി വൈറലായി മാറുകയായിരുന്നു.

ഈ വീഡിയോ കണ്ട മുംബൈ മലയാളിയായ നവാഗത സംവിധായകൻ കുട്ടികളെ സിനിമയിൽ അഭിനയിപ്പിക്കാൻ താത്പര്യമുണ്ടെന്ന് കായികാധ്യാപകനെ അറിയിക്കുകയായിരുന്നു. ഡിസംബറിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ഫുട്‌ബോളിന് പ്രാധാന്യം നൽകിയുള്ള സിനിമയിലേക്ക് ഇനിയും കുട്ടികളെ അണിയറപ്രവർത്തകർ തേടുന്നുണ്ട്.