തിരുവല്ല ശബ്ദ ഹിയറിങ്ങ് എയ്ഡ് സെന്ററിന്റെയും കേരള സ്നേഹ കൂട്ടായ്മയുടെയും കുറ്റപ്പുഴ ജെറുസലേം മാർത്തോമാ ചർച്ചിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ കേൾവി പരിശോധന നടന്നു

Spread the love

തിരുവല്ല: തിരുവല്ല ശബ്ദ ഹിയറിങ്ങ് എയ്ഡ് സെന്ററിന്റെയും കേരള സ്നേഹ കൂട്ടായ്മയുടെയും കുറ്റപ്പുഴ ജെറുസലേം മാർത്തോമാ ചർച്ചിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ കേൾവി പരിശോധന നടന്നു.

ചടങ്ങിൽ സ്നേഹ കൂട്ടായ്മാ ചെയർമാൻ ശ്രീ ജെയിംസ് മാത്യു അധ്യക്ഷത വഹിച്ചു. ജനസേവനം ഫൌണ്ടേഷൻ കോർഡിനേറ്റർ ശ്രീ അനൂപ് ആന്റണി ചടങ്ങ് ഉദ്ഘാടനം ചെയ്‍തു. റവ. ഫിലിപ്പ് മാത്യു മുഖ്യ പ്രഭാഷണം നടത്തി.

പാസ്റ്റർ KS സാമുവേൽ (സെക്ഷൻ പ്രെസ്സ് ബീറ്റർ തിരുവല്ല )ശബ്ദ ഹിയറിങ്ങ് എയ്ഡ് സെന്റർ മാനേജിങ് ഡയറക്ടർ ശ്രീ മാത്യുസ് മാത്യു , പാസ്റ്റർ സാജൻ സാമുവേൽ എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group