നാഗമ്പടത്ത് സൗജന്യ കാന്‍സര്‍ നിര്‍ണയക്യാമ്പ് ഇന്ന് മുതൽ; എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന് ഉദ്ഘാടനം നിർവ്വഹിക്കും
സ്വന്തം ലേഖിക
കോട്ടയം: എസ്.എന്‍.ഡി.പി യോഗം വനിതാസംഘം കോട്ടയം യൂണിയനും കേരളകൗമുദി കോട്ടയം യൂണിറ്റും സംയുക്തമായി കൊച്ചിന് കാന്‍സര്‍ സൊസൈറ്റിയുടെ സഹകരണത്തോടെ വനിതകള്‍ക്കായി ഇന്ന് മുതല്‍ 21വരെ നാഗമ്പടം ക്ഷേത്രാങ്കണത്തിലെ ശിവഗിരി തീര്‍ത്ഥാടനാനുമതി സ്മാരക പവലിയനില്‍ കാന്‍സര്‍ രോഗനിര്‍ണയ ക്യാമ്പ് നടത്തും.
ഇന്ന് രാവിലെ 10ന് എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന് ഉദ്ഘാടനം ചെയ്യും. എസ്.എന്‍.ഡി.പി യോഗം കോട്ടയം യൂണിയന് പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റ് കെ.പി കൃഷ്ണകുമാരി, കേരളകൗമുദി പ്രത്യേക ലേഖകന്‍ വി.ജയകുമാര്‍, എസ്.എന്‍.ഡി.പി യോഗം കൗണ്‍സിലര്‍ എ.ജി തങ്കപ്പന് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
വനിതാസംഘം യൂണിയന് സെക്രട്ടറി സുഷമ മോനപ്പന്‍ ക്യാമ്പ് വിശദീകരിക്കും. ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ.എ.ആര് ഭാഗ്യശ്രീ ആരോഗ്യസന്ദേശം നല്‍കും. കോട്ടയം യൂണിയന് സെക്രട്ടറി ആര്.രാജീവ്, വൈസ് പ്രസിഡന്റ് വി.എം ശശി, വനിതാ സംഘം കേന്ദ്ര എക്സിക്യുട്ടിവ് കമ്മിറ്റി അംഗം ഷൈലജ രവീന്ദ്രന്, യൂത്ത്മൂവ്മെന്റ് യൂണിയന് സെക്രട്ടറി എം.എസ് സുമോദ് എന്നിവര്‍ ആശംസകള്‍ അറിയിക്കും.
യൂണിയന് വനിതാസംഘം പ്രസിഡന്റ് ഇന്ദിര രാജപ്പന് സ്വാഗതവും ശ്യാമളാ വിജയന് നന്ദിയും അറിയിക്കും. ക്യാമ്പില്‍ മാമോഗ്രാം, അബ്ഡോമിനല്‍ സ്കാനിംഗ് തുടങ്ങിയ അത്യാധുനിക ചികിത്സ സൗകര്യങ്ങള്‍ ലഭിക്കും.
നാളെ രാവിലെ 10ന് പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ.കലാ പ്രമോദും ഉച്ചയ്ക്ക് രണ്ടിന് പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ദ്ധന് ഡോ.വി.പി.ഗംഗാധരനും ക്ലാസുകള്‍ നയിക്കും.