പ്രവാസികള്‍ക്ക് ആശ്വാസം: ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ സൗജന്യ ക്യാൻസലേഷൻ: റീഫണ്ട് നിയമത്തിലും വൻ മാറ്റവുമായി ഡിജിസിഎ

Spread the love

ന്യൂഡൽഹി: ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന ആയിരക്കണക്കിന് വിമാന യാത്രക്കാർക്ക് ആശ്വാസകരമായ പുതിയ നിയമ നിർദ്ദേശങ്ങളുമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ (ഡിജിസിഎ).

video
play-sharp-fill

ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ വിമാന ടിക്കറ്റുകള്‍ പിഴയില്ലാതെ റദ്ദാക്കാനും തീയതി പുതുക്കാനും പുതിയ നിയമം വഴിയൊരുക്കും. യുഎഇയില്‍ താമസിക്കുന്ന ഇന്ത്യൻ പ്രവാസികള്‍ക്ക് ഇത് വലിയ തോതില്‍ പ്രയോജനകരമാകുമെന്നാണ് കണക്കാക്കുന്നത്.

ആഭ്യന്തര വിമാന യാത്രകള്‍ക്ക് കുറഞ്ഞത് അഞ്ച് ദിവസവും അന്താരാഷ്ട്ര വിമാന യാത്രകള്‍ക്ക് 15 ദിവസവും ഉണ്ടെങ്കില്‍, അധിക ചാർജ്ജില്ലാതെ തന്നെ യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കാനോ പുതുക്കാനോ അനുമതി നല്‍കുന്ന ഒരു പുതിയ നിയമം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ (ഡിജിസിഎ) നിർദ്ദേശിച്ചിട്ടുണ്ട്. ഈ സമയപരിധിക്കുള്ളില്‍ റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യുമ്ബോള്‍, വിമാന നിരക്കിലെ വ്യത്യാസം ഒഴികെ മറ്റ് അധിക ചാർജുകളൊന്നും ഈടാക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group