ലാപ്പറോസ്കോപ്പിക് സർജനും സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ചെയർമാനുമായ ഡോ. ഹഫീസ് റഹ്മാന്റെ നേതൃത്വത്തിൽ, ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ സൗജന്യ താക്കോൽദ്വാര ഗർഭാശയ ശസ്ത്രക്രിയ ക്യാമ്പ്;ജൂൺ 21,22ന്

Spread the love

കോട്ടയം: ലോകപ്രശസ്ത ലാപ്പറോസ്കോപ്പിക് സർജനും സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ചെയർമാനുമായ ഡോ. ഹഫീസ് റഹ്മാന്റെ നേതൃത്വത്തിൽ, ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ സൗജന്യ ലാപ്പറോസ്കോപ്പിക് ഹിസ്ട്രക്ടമി (താക്കോൽദ്വാര ഗർഭാശയം നീക്കം ചെയ്യൽ ശസ്ത്രക്രിയ) ജൂൺ 21,22 നടത്തും.

നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകൾക്ക് ഈ ക്യാമ്പ് വലിയ ആശ്വാസമാകുമെന്നത് സുനിശ്ചിതമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മരുന്നുകളും മറ്റു ഉപഭോഗവസ്തുക്കളും മാത്രം ചാർജ് ഈടാക്കിക്കൊണ്ട് രോഗനിർണയവും ശസ്ത്രക്രിയയും സൗജന്യമായിരിക്കും.

സ്ത്രീകളിൽ പൊതുവായി കാണപ്പെടുന്ന യൂട്ടറൈൻ ഫൈബ്രോയ്ഡ് , ആവർത്തിച്ചുള്ള രക്തസ്രാവം, പ്രസവത്തിനു ശേഷം ഉണ്ടാകുന്ന ഗൈനക്കോളജിക്കൽ പ്രശ്നങ്ങൾ, ക്യാൻസർ സാധ്യത തുടങ്ങിയവ കാരണം ഗർഭാശയം നീക്കം ചെയ്യേണ്ട അവസ്‌ഥ ഉണ്ടായേക്കാം . ഇത്തരം രോഗികൾക്ക് ഏറ്റവും അത്യധുനികവും സുരക്ഷിതവുമായുള്ള ചികിത്സ ലഭ്യമാകുവാനാണ് ഈ ക്യാമ്പ് ലക്ഷ്യമിടുന്നത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആയിരക്കണക്കിന് സ്ത്രീകളെ ലാപറോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ പൂർണമായി ചികിത്സിച്ചിരിക്കുന്ന ഡോ. ഹഫീസ് റഹ്മാൻ , രോഗികളുടെ സുരക്ഷയും ആരോഗ്യപരമായ പുരോഗതിയും ഉറപ്പുവരുത്തുന്നു.
ജൂൺ16,18 തീയതികളിൽ നടത്തപെടുന്ന സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ ബുക്ക് ചെയ്യുവാനായി ഉടൻ തന്നെ വിളിക്കൂ 0482 2209999.