എല്ലാ ഭിന്നശേഷിക്കാർക്കും  ആസിഡ് ആക്രമണത്തിന് ഇരയായവർക്കും സൗജന്യ ബസ് യാത്ര അനുവദിക്കും: ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു

എല്ലാ ഭിന്നശേഷിക്കാർക്കും ആസിഡ് ആക്രമണത്തിന് ഇരയായവർക്കും സൗജന്യ ബസ് യാത്ര അനുവദിക്കും: ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു

സ്വന്തം ലേഖകൻ

പാലക്കാട്‌:  എല്ലാ ഭിന്നശേഷിക്കാർക്കും ആസിഡ് ആക്രമണത്തിന് ഇരയായവർക്കും സൗജന്യനിരക്കിൽ ബസ് യാത്ര അനുവദിക്കാൻ തീരുമാനിച്ചതായി ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു പറഞ്ഞു.

പാലക്കാട് ജില്ലയിൽ സംഘടിപ്പിച്ച വാഹനീയം അദാലത്തിൽ ലഭിച്ച അപേക്ഷ പരിഗണിച്ചാണ് തീരുമാനം. എണ്ണത്തിൽ കുറവെങ്കിലും ഇവരുടെ യാത്രാക്ലേശം പരിഗണിച്ചാണ് നടപടിയെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർക്കിൻസൺ ഡിസീസ്, ഡ്വാർഫിസം, മസ്‌കുലർ ഡിസ്‌ട്രോഫി, മൾട്ടിപ്പിൾ ഡിസെബിലിറ്റി, മൾട്ടിപ്പിൾ സ്ലീറോസ്സിസ്, ഹീമോഫീലിയ തലാസിമിയ,സിക്കിൾസെൽ ഡിസീസ് എന്നീ രോഗ ബാധിതർക്കും ഇനി മുതൽ യാത്രാ ചാർജ് ഇളവ് അനുവദിക്കും.