മന്ത്രവാദചികിത്സയുടെ പേരില്‍ 50 ലക്ഷം രൂപ തട്ടിയെടുത്തു; 56 കാരൻ പോലീസ് പിടിയിൽ

Spread the love

തൊടുപുഴ: മന്ത്രവാദചികിത്സയുടെ പേരില്‍ പണം തട്ടിയെടുത്തെന്ന പരാതിയില്‍ 56 കാരൻ പോലീസ് പിടിയിൽ. പാലക്കാട് ചേർപ്പുളശ്ശേരി മുന്നൂർക്കോട് ആശാരിത്തൊട്ടി അലിമുഹമ്മദ് (56) പിടിയിലായത്.

video
play-sharp-fill

തൊടുപുഴ സ്വദേശി ഹമീദ് നല്‍കിയ സ്വകാര്യ അന്യായത്തില്‍ കോടതി നിർദേശത്തെത്തുടർന്നാണ് തൊടുപുഴ പോലീസ് ഇയാളെ അറസ്റ്റുചെയ്തത്. ഹമീദിന്റെ പേരില്‍ തൊടുപുഴയിലുണ്ടായിരുന്ന വീടും സ്ഥലവും 50 ലക്ഷം രൂപയ്ക്ക് വില്‍ക്കാൻ പ്രതി പ്രേരിപ്പിച്ചു. പിന്നീട് ആ പണം പലപ്പോഴായി ഇയാൾ കൈക്കലാക്കിയെന്നാണ് പരാതി.

മന്ത്രവാദ ചികിത്സ നടത്തിയിരുന്ന ഇയാള്‍ ഇടയ്ക്കിടെ തൊടുപുഴയില്‍ വന്നിരുന്നു. കൂടുതല്‍പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. പ്രതിയെ റിമാൻഡുചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group