video
play-sharp-fill
എ​സ്‌​ഐ ച​മ​ഞ്ഞ് ത​ട്ടി​പ്പ് ; ചിപ്സ് വില്‍പ്പനക്കാരനായ യു​വാ​വ് അ​റ​സ്റ്റി​ല്‍ ; പണം വാങ്ങി മുങ്ങിനടന്ന വിരുതനെ കുടുക്കിയത് ഇങ്ങനെ

എ​സ്‌​ഐ ച​മ​ഞ്ഞ് ത​ട്ടി​പ്പ് ; ചിപ്സ് വില്‍പ്പനക്കാരനായ യു​വാ​വ് അ​റ​സ്റ്റി​ല്‍ ; പണം വാങ്ങി മുങ്ങിനടന്ന വിരുതനെ കുടുക്കിയത് ഇങ്ങനെ

സ്വന്തം ലേഖകൻ

കണ്ണൂര്‍: എ​സ്ഐ ച​മ​ഞ്ഞ് വ്യാ​പാ​രി​ക​ളി​ല്‍ നി​ന്നും പ​ണം തട്ടിയെടുത്ത യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മന്ന കള്ള്ഷാപ്പിന് സമീപം ചിപ്സ് വില്‍പ്പന നടത്തിയിരുന്ന ജയ്സണ്‍ എന്നയാളാണ് പിടിയിലായത്. വ്യാപാരി നേതാക്കളാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

ട്രാഫിക് എസ്‌ഐയാണെന്നും കണ്‍ട്രോള്‍റൂം എസ്‌ഐയാണെന്നും പറഞ്ഞ് പയ്യന്നൂര്‍, ഏഴിലോട്, പിലാത്തറ എന്നിവിടങ്ങളിലെ വ്യാപാരികളില്‍ നിന്നും പണം വാങ്ങി മുങ്ങിനടന്ന വിരുതനെയാണ് തളിപ്പറമ്ബില്‍ നിന്നും ഞായറാഴ്ച്ച രാവിലെ വ്യാപാരി നേതാക്കളായ കെ എസ് റിയാസ്, വി താജുദ്ദീന്‍, കെ ഇബ്രാഹിംകുട്ടി എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന വീ​ഡി​യോ പ്ര​ച​രി​ച്ചി​രു​ന്നു. ഇതിനാൽ തട്ടിപ്പ് വേഗത്തില്‍ മനസിലാക്കാന്‍ കഴിഞ്ഞു. സ​മാ​ന രീ​തി​യി​ൽ ത​ളി​പ്പ​റ​മ്പി​ൽ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഹൈ​വേ പോ​ലീ​സ് ച​മ​ഞ്ഞ് പ​യ്യ​ന്നൂ​രി​ലെ മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ എ​ത്തി​യ ഇ​യാ​ൾ ഫാ​ർ​മ​സി​യി​ൽ ഇ​രു​ന്ന യു​വ​തി​യോ​ട് രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ ത​ന്നെ എ​ടു​ത്ത് തി​രി​ച്ചു​താ​രം എ​ന്ന് പ​റ​ഞ്ഞാ​ണ് പ​ണം കൈ​ക്ക​ലാ​ക്കി ക​ട​ന്നു​ക​ള​ഞ്ഞ​ത്.