play-sharp-fill
തട്ടിപ്പിന്റെ പുതിയ തന്ത്രം;  ഒരു രൂപയ്ക്ക് ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ ആപ്പ്; 25,000 രൂപ നിക്ഷേപിച്ചാൽ മാസം 5 ലക്ഷം സമ്പാദിക്കാം; ഒടുവിൽ 20 കോടിയുടെ തട്ടിപ്പ് നടത്തിയ തൃശൂരിലെ സേവ് ബോക്‌സ് ബിഡ്ഡിങ് ആപ്പ് സ്ഥാപകൻ സ്വാതിക് റഹീം  പിടിയിൽ; സിനിമാതാരങ്ങളേയും സെലിബ്രേറ്റികളേയും മറയാക്കിയും തട്ടിപ്പ് നടത്തിയതായി സൂചന

സ്വന്തം ലേഖകൻ

തൃശൂർ: തൃശൂരിലെ സേവ് ബോക്‌സ് ബിഡ്ഡിങ് ആപ്പ്‌ തട്ടിപ്പ് കേസ് പ്രതി പിടിയിലായി. ആപ്പിന്റെ സ്ഥാപകനായ സ്വാതിക് റഹീം(31) ആണ് അറസ്റ്റിലായത്. തൃശൂർ ഈസ്റ്റ് പൊലീസ് സിഐ ലാലും സംഘവുമാണ് പ്രതിയെ പിടികൂടിയത്. സംസ്ഥാന സർക്കാരിന്റെ കാരവൻ ടൂറിസത്തിന്റെ മറവിലും ഇയാൾ തട്ടിപ്പു നടത്തി.

വിലകുറഞ്ഞ ഇലക്രോണിക് ഉൽപ്പന്നങ്ങൾ ബിഡ്ഡിങ് ആപ്പ് വഴി വിൽക്കുന്ന പരിപാടിയാണ് ഇയാൾ ആദ്യം തുടങ്ങിയത്. 2020 ൽ കോവിഡ് കാലത്ത് ഇത് എട്ടുനിലയിൽ പൊട്ടി. കേരളത്തിലെ ആദ്യത്തെ ബിഡഡ്ഡിങ് ആപ്പ് എന്ന് വീമ്പടിച്ചായിരുന്നു തുടക്കം. പരസ്യത്തിനായി വൻതുകകൾ മുടക്കി. നടൻ ജയസൂര്യയായിരുന്നു പ്രധാന ബ്രാൻഡ് അംബാസഡർ. ജയസൂര്യയ്ക്ക് സ്വാതിക് 2 കോടി കൊടുക്കാൻ ഉണ്ടെന്നും പറയുന്നു. മഞ്ജുവാര്യർ, ബോബി ചെമ്മണ്ണൂർ തുടങ്ങിയ സെലിബ്രിറ്റികളെ മറയാക്കിയും ഇയാൾ ആളെ പിടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വാതിക് റഹീം നിരവധി കമ്പനികൾ തുടങ്ങിയിരുന്നു. ബിഡ് വാല ആപ്പ്, സേവ് ബോക്‌സ് കൺസപ്റ്റ്‌സ്, സേവ് ബോക്‌സ് എന്റർടെയ്ന്മെന്റ്‌സ്, ത്രിഫ്റ്റി ഇൻകുബേഷൻ, ഫണ്ടേമെന്റൽ ട്രേഡിങ് ലിമിറ്റഡ്, സേവ് ബോക്‌സ് എക്സ്‌പ്രസ് ലിമിറ്റഡ് എന്നിങ്ങനെ നിരവധി കമ്പനികൾ ഇയാൾ രൂപീകരിച്ചു.