video
play-sharp-fill

ഓണ്‍ലൈന്‍ വ്യാപാരം വഴി ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ച് 45 ലക്ഷം രൂപ തട്ടി ; കേസിൽ ഒളിവിൽ പോയ യുവതിയെ സാഹസികമായി പിടികൂടി പോലീസ്

ഓണ്‍ലൈന്‍ വ്യാപാരം വഴി ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ച് 45 ലക്ഷം രൂപ തട്ടി ; കേസിൽ ഒളിവിൽ പോയ യുവതിയെ സാഹസികമായി പിടികൂടി പോലീസ്

Spread the love

ആറ്റിങ്ങല്‍ : ഓണ്‍ലൈന്‍ വ്യാപാരം വഴി ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ച് 45 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റിലായി. ആറ്റിങ്ങല്‍ ഇടയ്ക്കാട് സ്വദേശിയായ കിരണ്‍കുമാറില്‍ നിന്നും പണം തട്ടിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് കവലക്കോട് കീഴ്പട ഹൗസില്‍ ഹരിത കൃഷ്ണ (30)യെ ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന അക്യുമെന്‍ ക്യാപിറ്റര്‍ മാര്‍ക്കറ്റ് ഇന്ത്യ ലിമിറ്റഡ് എന്ന വ്യാപാര സ്ഥാപനത്തിലെ ഫ്രാഞ്ചൈസി ആണെന്ന് ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. 2022 ഏപ്രില്‍ 30ന് പരാതിക്കാരന്റെ ആറ്റിങ്ങലിലെ വീട്ടില്‍ നിന്നും ഓണ്‍ ലൈന്‍ വ്യാപാരത്തിന്റെ ഡെമോ കാട്ടി ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച്‌ പ്രലോഭിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത വിവരം അറിഞ്ഞ് ഒളിവില്‍ പോയ ഹരിത, തിരുവനന്തപുരം ജില്ലാ കോടതിയിലും ഹൈക്കോടതിയിലും ജാമ്യത്തിനായി ശ്രമിച്ചിരുന്നു.

അഹമ്മദാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായാണ് ഒളിവില്‍ കഴിഞ്ഞത്. ഹരിത കൊച്ചിയില്‍ എത്തിയിട്ടുണ്ടെന്ന തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ എസ് സുദര്‍ശന്‍ ഐ പിഎസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ എസ്‌എച്ച്‌ഒ ജി ഗോപകുമാര്‍, എസ്‌ഐ എംഎസ് ജിഷ്ണു, എസ്‌സിപിഒമാരായ എസ് പി പ്രശാന്ത്, പ്രശാന്ത് എസ്, സിപിഒ അഞ്ജന എന്നിവരടങ്ങിയ സംഘമാണ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാപാരത്തിലൂടെ പണമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്ത് കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ആള്‍ക്കാരില്‍ നിന്നും ഇവര്‍ പണം തട്ടിയെടുത്തതായി പൊലീസിന് വിവരം ലഭിച്ചു. തട്ടിയെടുത്ത പണം ഉപയോഗിച്ച്‌ ആര്‍ഭാടജീവിതം നയിച്ചു വരികയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ ലാഭം വാഗ്ദാനം ചെയ്ത് ബത്തേരി സ്വദേശിയായ യുവാവിനെ കബളിപ്പിച്ച്‌ 75 ലക്ഷം തട്ടിയ കേസില്‍ ഫെബ്രുവരിയില്‍ ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.