ഓൺലൈൻ ട്രേഡിങ്ങിലൂടെ ലാഭവാഗ്‌ദാനം ; തലയോലപ്പറമ്പ് സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത് 10 ലക്ഷം രൂപ ; കേസിൽ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത് തലയോലപ്പറമ്പ് പോലീസ്

Spread the love

കോട്ടയം : ഓൺലൈൻ ട്രേഡിങ്ങിലൂടെ ലാഭം ഉണ്ടാക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിൽ പ്രതികളെ പിടികൂടി തലയോലപ്പറമ്പ് പോലീസ്. പ്രതികളായ മലപ്പുറം വളാഞ്ചേരി പാലറ വീട്ടിൽ ഫഹത്ബിൻ (21),മലപ്പുറം വളാഞ്ചേരി തറമേൽ വീട്ടിൽ മുഹമ്മദ്‌ അർഷാദ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തലയോലപ്പറമ്പ് ഭൂതപുരം ഭാഗത്ത് ശ്രീലക്ഷ്മി വീട്ടിൽ രാമചന്ദ്രന്റെ പരാതിയിലാണ് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി പരാതിക്കാരനെ ഓൺലൈൻ ട്രേഡിങ് വഴി ലാഭം ഉണ്ടാക്കിക്കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പല തവണകളായി 10 ലക്ഷം രൂപ മേടിച്ചെടുക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group