video
play-sharp-fill
മണ്ണുത്തിയിലെ കേരള അഗ്രികള്‍ച്ചറല്‍ ഫാമിന്റെ വ്യാജ തിരിച്ചറിയല്‍ രേഖയുണ്ടാക്കി തട്ടിപ്പ്; വാട്സ്‌ആപ് മുഖേനയും അല്ലാതെയും ആളുകളെ പരിചയപ്പെടും; റംബൂട്ടാനും ജാതിയും തെങ്ങും പ്ലാവും എല്ലാം നല്‍കാമെന്ന് പറഞ്ഞ് സംസ്ഥാന വ്യാപകമായി തട്ടിയത് ഒരു കോടിയിലധികം രൂപ ; പത്തനംതിട്ട പുന്നവേലി സ്വദേശി പോലീസ് പിടിയിൽ

സ്വന്തം ലേഖകൻ 

പത്തനംതിട്ട: മണ്ണുത്തിയിലെ കേരള അഗ്രികള്‍ച്ചറല്‍ ഫാമിന്റെ വ്യാജ തിരിച്ചറിയല്‍ രേഖയുണ്ടാക്കി ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ പത്തനംതിട്ട പുന്നവേലി സ്വദേശി അറസ്റ്റില്‍. മലേഷ്യൻ തെങ്ങിൻ തൈ ഉള്‍പ്പെടെ ഗുണമേന്മയുള്ള കാര്‍ഷിക വിളകള്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടത്തിയത്.

പുന്നവേലി സ്വദേശി വി.പി. ജെയിംസിനെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. കേരള അഗ്രികള്‍ച്ചറല്‍ ഫാമിന്റെ വ്യാജ തിരിച്ചറിയല്‍ രേഖയുമായി വാട്സ്‌ആപ് മുഖേനയും അല്ലാതെയും ആളുകളെ പരിചയപ്പെടും. ഗുണമേന്മയുള്ള വിത്തിനങ്ങള്‍ തന്റെ പക്കലുണ്ടെന്ന് വിശ്വസിപ്പിക്കും. പണം വാങ്ങി മുങ്ങും. മലേഷ്യൻ തെങ്ങിൻ തൈ നല്‍കാമെന്ന് പറഞ്ഞ് തിരുവല്ല വേങ്ങല്‍ സ്വദേശിയില്‍ നിന്ന് തട്ടിയത് ആറ് ലക്ഷത്തിലധികം രൂപ. പെരുമ്ബെട്ടി സ്വദേശിക്ക് നഷ്ടമായത് 60 ലക്ഷം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റംബൂട്ടാനും ജാതിയും തെങ്ങും പ്ലാവും എല്ലാം നല്‍കാമെന്ന് പറഞ്ഞ് സംസ്ഥാന വ്യാപകമായി പലരെയും പറ്റിച്ചു. പൊലീസിന് നിലവില്‍ കിട്ടിയ പരാതികള്‍ പ്രകാരം ഒരു കോടി 20 ലക്ഷം രൂപയുടെ തട്ടിപ്പ് ജെയിംസ് നടത്തിയിട്ടുണ്ട്. വേറെയും പരാതികള്‍ വരുമെന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാരെ പറ്റിച്ച പണം ആഡംബര ജീവിതം നയിക്കാനാണ് പ്രതി ഉപയോഗിക്കുന്നത്. ലോട്ടറി എടുക്കുന്ന ശീലവുമുണ്ട്. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.