play-sharp-fill
മുസ്ലിം പള്ളിയുടെ പേരിൽ  കമ്മിറ്റി അംഗവും ഇന്ത്യൻ നാഷണൽ ലീഗിന്റെ ജില്ലാ പ്രസിഡണ്ടും, ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറുമായ ജിയാഷ് കരീം വ്യാജ രേഖകൾ നിർമ്മിച്ചു; തെളിവുകൾ പുറത്തുവിട്ട് മഹല്ല് അംഗങ്ങൾ

മുസ്ലിം പള്ളിയുടെ പേരിൽ കമ്മിറ്റി അംഗവും ഇന്ത്യൻ നാഷണൽ ലീഗിന്റെ ജില്ലാ പ്രസിഡണ്ടും, ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറുമായ ജിയാഷ് കരീം വ്യാജ രേഖകൾ നിർമ്മിച്ചു; തെളിവുകൾ പുറത്തുവിട്ട് മഹല്ല് അംഗങ്ങൾ

കോട്ടയം: കൂട്ടിക്കൽ ജമാഅത്ത് അംഗവും ഇന്ത്യൻ നാഷണൽ ലീഗിന്റെ ജില്ലാ പ്രസിഡണ്ടും, ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറുമായ ജിയാഷ് കരീം കുന്നുംപുറത്താണു ജമാഅത്തിന്റെ കീഴിലുള്ള മക്കാ മസ്ജിദിന്റെ ലെറ്റർപാഡ് വ്യാജമായി നിർമ്മിച്ചത്.

അതിൽ ജിയാഷിന്റെ മകളുടെ വിവാഹ സർട്ടിഫിക്കറ്റ് സ്വയം നിർമ്മിച്ചു. അത് കൂട്ടിക്കൽ പഞ്ചായത്തിൽ സമർപ്പിച്ച് വിവാഹം രജിസ്റ്റർ ചെയ്യുവാൻ അപേക്ഷ സമർപ്പിക്കുകയും ചെയ്തു.

എന്നാൽ, ഇതിൽ സംശയം തോന്നിയ പഞ്ചായത്ത് അംഗങ്ങളും മഹല്ല് അംഗങ്ങളിൽ ചിലരും ചേർന്ന് നടത്തിയ അന്വേഷണങ്ങളിൽ വിവരാവകാശ രേഖകൾ എടുക്കുകയും കൂട്ടിക്കൽ സെൻട്രൽ ജമാഅത്തിന്റെ കീഴിലുള്ള മക്കാ മസ്ജിദിനെ മറ്റൊരു ജമാഅത്തായി കാണിക്കുകയും ഇത് ഉപയോഗിച്ച് ലെറ്റർ ഹെഡ് നിർമ്മിക്കുകയും ഇത് പഞ്ചായത്തിൽ ഹാജരാക്കുകയും ചെയ്തുവെന്ന് തെളിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പള്ളി പരിപാലന കമ്മിറ്റിയിൽ ഉണ്ടായിരുന്ന ജിയാഷ് കരീം പള്ളി കമ്മറ്റി അംഗങ്ങൾ നടപടികൾ എടുക്കുന്നതിന് മുമ്പായി സ്വയം രാജിവെക്കുകയായിരുന്നു. എന്നാൽ, പള്ളി പരിപാലന കമ്മിറ്റിയിൽ ഉണ്ടായിരുന്ന ജിയാഷ് വ്യാജ രേഖകൾ നിർമ്മിച്ചതിന് തെളിവുകൾ ഉണ്ടായിട്ടും യാതൊരുവിധ നിയമനടപടികളും ഉണ്ടായിട്ടില്ല എന്നാണ് ആരോപണം ഉയരുന്നത്.

നിയമാവലി പ്രകാരം മഹല്ല് നിശ്ചയിച്ച് ജമാഅത്ത് കമ്മിറ്റി നിശ്ചയിക്കുന്ന ഇമാമിന്റെ നേതൃത്വത്തിൽ നടക്കേണ്ട വിവാഹം ജമാഅത്തിനെ കബളിപ്പിച്ചുകൊണ്ട് വ്യാജമായി നിർമിച്ച ലെറ്റർ പാടിൽ നടത്തുവാൻ ശ്രമിച്ചതിന് ജിയാഷിനെതിരെ നിയമനടപടികൾ സ്വീകരിക്കണം എന്നാണ് മഹല്ല് അംഗങ്ങളുടെ ആവശ്യം.