
ഒറിജിനല്‍ സ്വര്‍ണത്തെ വെല്ലും മുക്കുപണ്ടം ; നിര്‍മിക്കുന്നത് അതിവിദഗ്ധമായി; ആധുനിക സംവിധാനങ്ങള്‍ക്കു പോലും കണ്ടെത്താൻ കഴിയാത്ത വിധം നിർമ്മാണം ; വിദഗ്ധരായ സ്വർണപ്പണിക്കാർക്കുമാത്രമേ തട്ടിപ്പ് തിരിച്ചറിയാൻ കഴിയു ; കൂടുതല്‍ സ്ഥാപനങ്ങളില്‍ തട്ടിപ്പ് നടത്തിയതായി സംശയം ; അന്വേഷണം ഊർജിതമാക്കി പോലീസ്
ഹരിപ്പാട്: ആധുനിക സംവിധാനങ്ങള്‍ക്കു പോലും കണ്ടെത്താൻ കഴിയാത്ത വിധത്തില്‍ മുക്കുപണ്ടം തയ്യാറാക്കി തട്ടിപ്പു നടത്തുന്ന സംഘത്തെപ്പറ്റി പോലീസ് അന്വേഷണം തുടങ്ങി. ആയാപറമ്ബ് കുറ്റിയില്‍ ജങ്ഷനിലെ ധനകാര്യ സ്ഥാപനത്തില്‍ മൂന്നു പവൻ വരുന്ന മുക്കുപണ്ടം പണയപ്പെടുത്തി 1.42 ലക്ഷം രൂപ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് വീയപുരം പോലീസാണ് അന്വേഷണം നടത്തുന്നത്.
കേസില്‍ ആയാപറമ്ബ് വടക്ക് തെങ്ങുംപള്ളില്‍ അർപ്പണ്‍ മാത്യു അലക്സ് (36) റിമാൻഡിലാണ്. ഇയാള്‍ ഉള്‍പ്പെടുന്ന കണ്ണിയില്‍ ഇനിയും ആളുകള്‍ ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഒരാള്‍ക്ക് സ്വന്തം നിലയില്‍ മുക്കുപണ്ടം തയ്യാറാക്കാൻ കഴിയില്ലെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ ഉള്‍പ്പെട്ട വലിയ സംഘത്തിലേക്ക് എത്താനുള്ള അന്വേഷണം ഊർജിതമാക്കി.കൂടുതല്‍ സ്ഥാപനങ്ങളില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
പ്യൂരിറ്റി അനലൈസർ പോലുള്ള ഉപകരണങ്ങളില്‍ പരിശോധിക്കുമ്ബോള്‍ യഥാർഥ സ്വർണമാണെന്ന് ഫലം ലഭിക്കുന്ന വിധത്തിലെ മുക്കുപണ്ടമാണ് അർപ്പണ്‍ പണയംവെച്ചിരുന്നത്. അതീവസൂക്ഷ്മതയോടെ തയ്യാറാക്കിയാലേ ഈ രീതിയില്‍ ആഭരണം ലഭിക്കുകയുള്ളൂ. അകത്ത് ചെമ്ബ് നിറച്ചശേഷം പുറത്ത് സ്വർണം പൂശിയാണ് മുക്കുപണ്ടം തയ്യാറാക്കിയിരിക്കുന്നത്. സാധാരണ സ്വർണാഭരണങ്ങളെക്കാള്‍ ഭാരം തോന്നിക്കുമെന്നതുമാത്രമാണ് ഇതു തിരിച്ചറിയാനുള്ള മാർഗം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദഗ്ധരായ സ്വർണപ്പണിക്കാർക്കുമാത്രമേ തട്ടിപ്പ് തിരിച്ചറിയാൻ കഴിയുകയുള്ളൂ.ഹരിപ്പാട്ടും സമീപ പ്രദേശങ്ങളിലും സമാനരീതിയില്‍ മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പുനടത്തിയതായി പോലീസിനു സംശയമുണ്ട്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി തിങ്കളാഴ്ച കോടതയില്‍ അപേക്ഷ നല്‍കുമെന്ന് പോലീസ് പറഞ്ഞു.
കേസില്‍ ആയാപറമ്ബ് സ്വദേശിയായ ഒരാളുടെ പങ്കുകൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. അർപ്പണ്‍ മാത്യു അലക്സിന്റെ സുഹൃത്തും നാട്ടുകാരനുമായ ദിലീഷാണ് മുക്കുപണ്ടത്തട്ടിപ്പിനെപ്പറ്റി പോലീസിനു വിവരം നല്‍കിയത്. കുറ്റിയില്‍ ജങ്ഷനിലെ ബാർബർ ഷോപ്പുടമയെ കുത്തിയ കേസില്‍ ദിലീഷിനെ വീയപുരം പോലീസ് അറസ്റ്റുചെയ്തിരുന്നു. ചോദ്യം ചെയ്യുന്നതിനിടെയാണ് അർപ്പണ്‍ മുക്കുപണ്ടം പണയംവെച്ചതിനെപ്പറ്റി ദിലീഷ് പറയുന്നത്. റിമാൻഡില്‍ കഴിയുന്ന ദിലീഷിനെയും ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി പോലീസ് കസ്റ്റഡിയിൽ വാങ്ങും.