
ദുബായ് : നിവിൻ പോളി നായകനായ ആക്‌ഷൻ ഹീറോ ബിജു 2 എന്ന സിനിമയുടെ നിർമാണ ചെലവുമായി ബന്ധപ്പെട്ട് താൻ കോടതിയിൽ വ്യാജ രേഖകൾ സമർപ്പിച്ചിട്ടില്ലെന്ന് ചിത്രത്തിന്റെ നിർമാതാക്കളിലൊരാളും പ്രവാസി വ്യവസായിയുമായ കോട്ടയം തലയോലപ്പറമ്പ് സ്വദേശി പി.എസ്. ഷംനാസ്.
കോടതിക്ക് സമർപ്പിച്ച എല്ലാ രേഖകളും യഥാർഥമാണ്. തനിക്കെതിരെ സംവിധായകനും നിർമാതാക്കളിലൊരാളുമായ ഏബ്രിഡ് ഷൈനും നായകനും നിർമാതാക്കളിലൊരാ.ളുമായ നിവിൻ പോളിയും നൽകിയ കേസ് നിയമപരമായി നേരിടുമെന്നും അതിനായി നാട്ടിലേക്ക് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഏബ്രിഡിനും നിവിനുമെതിരെ 1.90 കോടി രൂപയുടെ വഞ്ചനാകുറ്റത്തിനാണ് കേസ് നൽകിയിട്ടുള്ളത്. ഇതനുസരിച്ച് ജാമ്യമില്ലാ കുറ്റത്തിന് വൈക്കം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി കേസെടുക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന് ശേഷമാണ് ഏബ്രിഡും നിവിനും തനിക്കെതിരെ കേസ് നൽകിയത്. തെറ്റിദ്ധരിപ്പിക്കുന്ന വിധം വ്യാജ രേഖകള്‍ ഹാജരാക്കിയെന്ന വൈക്കം ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ കണ്ടെത്തലിന്റെ വിശദാംശങ്ങൾ പരിശോധിച്ച് അഭിഭാഷകനുമായി ആലോചിച്ച ശേഷം തുടർ നടപടികൾ തീരുമാനിക്കും.
താൻ നൽകിയ കേസിൽ നിവിൻ പോളിയെയും ഏബ്രിഡ് ഷൈനിനെയും ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ അവരിതുവരെ അതിന് എത്തിയിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്നും തുടർ നടപടി സ്വീകരിക്കേണ്ടത് പൊലീസാണെന്നും ഷംനാസ് പറഞ്ഞു.
ആക്ഷൻ ഹീറോ ബിജു 2–ന്റെ അവകാശം ഏബ്രിഡ് ഷൈൻ പ്രൊഡക്‌ഷൻസിന്റെ പേരിലായിരുന്നു. സിനിമയുടെ ചിത്രീകരണം 11 ദിവസം നടന്നിരുന്നു. പിന്നീട് ബജറ്റിന്റെ പേരിൽ തർക്കമുണ്ടാവുകയും ചിത്രീകരണം തത്കാലത്തേക്ക് നിർത്തിവയ്ക്കുകയുമായിരുന്നു.