
ലൈഫ് മിഷൻ പദ്ധതിയില്‍ വീട് നല്‍കാമെന്ന് പറഞ്ഞ് മൂന്ന് ലക്ഷം രൂപ തട്ടി; കെ.പി യോഹന്നാന്റെ സഹോദരന്‍ കെ.പി പൂന്നൂസ് വീണ്ടും അറസ്റ്റില്‍…..
സ്വന്തം ലേഖിക
പത്തനംതിട്ട: തിരുവല്ല നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കെ.പി യോഹന്നാന്റെ സഹോദരനുമായ കെ.പി പുന്നൂസ് സാമ്പത്തിക തട്ടിപ്പ് കേസില്‍ വീണ്ടും അറസ്റ്റിലായി.
ലൈഫ് മിഷൻ പദ്ധതിയില്‍ വീട് വെച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് വെച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി നിരണം സ്വദേശിയില്‍ നിന്നും മൂന്നുലക്ഷവും എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് മുതുകുളം സ്വദേശിനിയില്‍ നിന്ന് 20 ലക്ഷം രൂപയും തട്ടിയെടുത്തതായി കാട്ടി ഇരുവരും നല്‍കിയ പരാതിയിലാണ് പുന്നൂസിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് മുമ്ബും ഇയാള്‍ പണം തട്ടിയിരുന്നു. ഈ വിഷയത്തില്‍ ആലത്തൂര്‍ സ്വദേശിയുടെ പരാതിയില്‍ രണ്ടാഴ്ച മുമ്ബ് പുന്നൂസിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
ഈ കേസില്‍ ആലത്തൂര്‍ സബ്ജയിലില്‍ കഴിയവെയാണ് പുളിക്കീഴ് പോലീസ് പുന്നൂസിനെ കസ്റ്റഡിയിലെടുക്കുന്നത്. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി ഒരു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷം പുന്നൂസിനെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.