പ്രണയം നടിച്ച്‌‌ വീട്ടമ്മയില്‍ നിന്നും തട്ടിയെടുത്തത് പത്ത് പവൻ സ്വര്‍ണം; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Spread the love

നീലേശ്വരം: പ്രണയം നടിച്ച്‌‌‌ വീട്ടമ്മയില്‍ നിന്നും സ്വർണാഭരണങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍.

യൂത്ത് കോണ്‍ഗ്രസ് നീലേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറിയും ഐഎൻടിയുസി നേതാവുമായ നീലേശ്വരം മാർക്കറ്റിലെ കാട്ടിക്കുളത്ത് ഷെനീറാണ് അറസ്റ്റിലായത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയില്‍ താമസിക്കുന്ന വീട്ടമ്മയാണ് പരാതിക്കാതി.

പ്രണയം നടിച്ച്‌ പത്തു പവൻ സ്വർണാഭരണം തട്ടിയെടുത്തു എന്നാണ് പരാതി.
വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴിയാണ് ഇയാള്‍ വീട്ടമ്മയുമായി ബന്ധം സ്ഥാപിച്ചത്. പരിചയപ്പെട്ട് മൂന്നുദിവസം കൊണ്ടാണ് പണയം വയ്ക്കാൻ എന്ന് പറഞ്ഞ് ഷെനീർ 10 പവൻ തട്ടിയെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്യുകയായിരുന്നു. കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയ വീട്ടമ്മ തുടർന്ന് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.