സ്വന്തം ലേഖിക
കൊച്ചി: ആലപ്പുഴ സ്വദേശിനിയായ നഴ്‌സിനെ നിരന്തരം ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതിന് ശേഷം വീണ്ടും പണം ആവശ്യപ്പെട്ട കേസില്‍ യുവാവ് പിടിയില്‍.
തിരുവനന്തപുരം വലിയതുറ ശാന്തിഭവന്‍ വീട്ടില്‍ ശ്രീജിത്ത് (33) ആണ് എറണാകുളം ടൗണ്‍ സൗത്ത് സി.ഐ എം.എസ് ഫൈസലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാല്‍പ്പതുകാരിയായ നഴ്‌സും യുവാവും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇതിനിടെ ഇവര്‍ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് യുവാവ് കണ്ടെത്തി.
ഇതിന്റെ വൈരാഗ്യത്തില്‍ താനുമായുള്ള സുഹൃദ്‌ബന്ധം പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി ആദ്യം 40,000 രൂപ കൈക്കലാക്കി. വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നതോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
വൈറ്റിലയിലെ ഹോസ്‌റ്റലില്‍ നിന്നാണ് ശ്രീജിത്തിനെ പോലീസ് പിടികൂടിയത്. ഭര്‍ത്താവിനേയും തന്നെയും ഇല്ലാതാക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതായാണ് പൊലീസില്‍ നല്‍കിയിട്ടുള്ള പരാതിയില്‍ ഇവര്‍ പറയുന്നത്.