play-sharp-fill
വിസ വാഗ്ദാന  തട്ടിപ്പ്  : നിരവധി മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കോട്ടയം ബ്രഹ്മമംഗലം സ്വദേശിനി അഞ്ജന പണിക്കർക്കെതിരെ പരാതികളുടെ കുത്തൊഴുക്ക്

വിസ വാഗ്ദാന  തട്ടിപ്പ്  : നിരവധി മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കോട്ടയം ബ്രഹ്മമംഗലം സ്വദേശിനി അഞ്ജന പണിക്കർക്കെതിരെ പരാതികളുടെ കുത്തൊഴുക്ക്

 

കോട്ടയം: നിരവധി മലയാളികളിൽ നിന്നു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കോട്ടയം ബ്രഹ്മംഗലം സ്വദേശിനി അഞ്ജന പണിക്കർക്കെതിരെ പരാതികളുടെ കുത്തൊഴുക്ക്. കേരളത്തിലെ വിവിധയിടങ്ങളിലെ പോലീസ് സ്റ്റേഷനുകളിൽ അഞ്ജനെക്കതിരെ പരാതികൾ നിരവധിയാണ്.

കഴിഞ്ഞ ദിവസം രാജപുരം വണ്ണാത്തിക്കാനം സ്വദേശിനി ഡിനിയ ബാബു പരാതിയുമായി രംഗത്ത് വന്നത്.

ഡിനിയായുടെ പിതാവിന്റെ അനിയൻ്റെ മകനും മകളും യുകെയിലുണ്ടെന്നും, അവരുടെ പരിചയക്കാരായ മലയാളികള്‍ കേരളത്തില്‍ നിന്ന് യുകെയില്‍ എത്തിയത് അഞ്ജന പണിക്കർ വഴിയാണ് എന്ന് അറിയിക്കുകയും അവർ അഞ്ജനയുടെ ഫോണ്‍ നമ്ബർ നല്‍കുകയും ഫോണിലൂടെ പരിചയപ്പെട്ട സംസാരിക്കുകയും ബ്രഹ്മപുരത്തെ അഞ്ജനയുടെ വീട്ടില്‍ എത്തി ആദ്യ ഘട്ടം പണം നല്‍കിയത് പിന്നീട് പല ഘട്ടങ്ങളിലായി പണം കൈപ്പറ്റുകയും ചെയ്തു.ഡിനിയായില്‍ നിന്ന് മാത്രം 6.40 ലക്ഷം രൂപയാണ് അഞ്ജന കൈപ്പറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യു.കെ.യിൽ കെയർ ടെയ്കർ എന്ന ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്ത്.

തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ അജ്ഞാനക്കെതിരെ കേസ് എടുത്തുണ്ടായിരുന്നു. എന്നാൽ അജ്ഞന ഗർഭിണിയായതിനാൽ ജാമ്യം അനുവദിച്ചു. എന്നാൽ അതിനു ശേഷവും അജ്ഞന ഒളിവിലിരുന്ന് തട്ടിപ്പ് നടത്തുകയായിരുന്നു.

തട്ടിപ്പിനിരയായവരെല്ലാം തന്നെ അജ്ഞനയെ അന്വേഷിച്ച് ബ്രഹ്മoഗലം എത്താറുണ്ട് എന്നാൽ അജ്ഞനയും മുൻ വിവാഹത്തിലെ മക്കളും ഒളിവിലാണെന്നാണ് നാട്ടുക്കാർ പറയുന്നത്. നിലവിൽ കോള പോലീസ് അന്വേഷണം വ്യാപകമാക്കിട്ടുണ്ട്.