ഐടി ഉദ്യോഗസ്ഥനിൽ നിന്നും ഓൺലൈനിലൂടെ 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ

Spread the love

 

കോഴിക്കോട്: വടകരയിൽ ഐ ടി ഉദ്യോഗസ്ഥനിൽ നിന്ന്41ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ.
ഓൺലൈൻ വഴിയാണ് യുവാവ് പണം തട്ടിയത്. കൂത്തുപറമ്പ് മാളൂർ കരേറ്റ ജാസ് വിഹാറിൽ ഷഹൽ സനജ് മല്ലിക്കറാണ്(24) അറസ്റ്റിലായത്. കരിപ്പാലത്ത് ബാലുശ്ശേരി സ്വദേശിയിൽ നിന്നാണ് ഘട്ടം ഘട്ടം ആയി പണം തട്ടിയെടുത്തത്.

 

പാർട്ട് ടൈം സ്കീമിന്റെ പേരിലാണ് ഉദ്യോഗസ്ഥനിൽ നിന്ന് പണം തട്ടിയെടുത്തത്. ആദ്യമൊക്കെ പറഞ്ഞ ലാറം കിട്ടിയെങ്കിലും തുടരെ ഉദ്യോഗസ്ഥന്റെ മുഴവൻ പണവും നഷ്ടമായി. ഇതേ തുടർന്നാണ് ഉദ്യോഗസ്ഥൻ പോലീസിൽ പരാതി ബോധിപ്പിച്ചത്.

സൈബർ സെല്ലിന്റെ അന്വേഷണത്തിൽ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചത് പ്രതിയാണെന്ന് കണ്ടെത്തി തുടർന്ന് പ്രതിയെ കൂത്തുപറമ്പിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group