
കോട്ടയം : കോട്ടയം സ്റ്റാർ ജങ്‌ഷനിൽ ആദം ടവറിന് എതിർവശത്തുള്ള ഗാന്ധിജി സ്റ്റഡിസെന്ററിന് സമീപത്തെ ഫ്രാൻസിസ് ജോർജ് എംപിയുടെ പുതിയ ഓഫീസിന്റെ പ്രവർത്തന ഉദ്ഘാടനം 25-ന് രാവിലെ 11-ന് നടക്കും.
കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും. ചാലുകുന്നിൽ പ്രവർത്തിച്ചിരുന്ന എംപിയുടെ ഓഫീസാണ് സ്റ്റാർ ജഗ്‌ഷനിലേക്ക് മാറ്റിയത്.