video
play-sharp-fill

ഫ്രാങ്കോയ്‌ക്കെതിരെ പുതിയ വെളിപ്പെടുത്തൽ; മഠത്തിൽ വച്ച് കടന്നുപിടിക്കുകയും ശരീരഭാഗങ്ങൾ കാണിക്കാനും ആവശ്യപ്പെട്ടു, പരാതിപ്പെടാൻ ധൈര്യമില്ലാത്തതിനാൽ എല്ലാം സഹിക്കുകയായിരുന്നു : ബിഷപ്പിനെതിരെ ലൈംഗീകാരോപണവുമായി മറ്റൊരു കന്യാസ്ത്രീ

ഫ്രാങ്കോയ്‌ക്കെതിരെ പുതിയ വെളിപ്പെടുത്തൽ; മഠത്തിൽ വച്ച് കടന്നുപിടിക്കുകയും ശരീരഭാഗങ്ങൾ കാണിക്കാനും ആവശ്യപ്പെട്ടു, പരാതിപ്പെടാൻ ധൈര്യമില്ലാത്തതിനാൽ എല്ലാം സഹിക്കുകയായിരുന്നു : ബിഷപ്പിനെതിരെ ലൈംഗീകാരോപണവുമായി മറ്റൊരു കന്യാസ്ത്രീ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പുതിയ വെളിപ്പെടുത്തൽ. മഠത്തിൽ വച്ച് കടന്നുപിടിക്കുകയും ശരീരഭാഗങ്ങൾ കാണിക്കാനും ആവശ്യപ്പെട്ടു. പരാതിപ്പെടാൻ ധൈര്യമില്ലാത്തതിനാൽ എല്ലാം സഹിക്കുകയായിരുന്നു. ബലാൽസംഗക്കേസിൽ വിചാരണ നടക്കുന്നതിനിടെയാണ്, ബിഷപ്പിനെതിരെ മറ്റൊരു കന്യാസ്ത്രീ കോടതിയിൽ മൊഴി നൽകിയത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പതിനാലാം സാക്ഷിയായ കന്യാസ്ത്രീയാണ് കോടതിയിൽ മൊഴി നൽകിയത്.

ബിഷപ്പ് മഠത്തിൽ വെച്ച് കടന്നുപിടിക്കാൻ ശ്രമിച്ചു. വീഡിയോ കോളിലൂടെ ബിഷപ്പ് അശ്ലീല സംഭാഷണം നടത്തി. ശരീരഭാഗങ്ങൾ കാണിക്കാൻ നിർബന്ധിച്ചെന്നുമാണ് കന്യാസ്ത്രീ കോടതിയിൽ മൊഴി നൽകി. 2015 വരെ ജലന്ധറിലും ബീഹാർ രൂപതയ്ക്ക് കീഴിലും ബിഷപ്പ് ഫ്രാങ്കോയ്ക്ക് കീഴിലുള്ള മിഷനറീസ് ഓഫ് ജീസസിൽ ജോലി നോക്കിയിരുന്ന കന്യാസ്ത്രീയാണ് ഇപ്പോൾ ആരോപണമുന്നയിച്ചിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2017 ന് ശേഷം ഒരു പ്രശ്‌നത്തെത്തുടർന്ന്, കന്യാസ്ത്രീയെ കേരളത്തിലേക്ക് സ്ഥലംമാറ്റിയിരുന്നു. കണ്ണൂരിലെ ഒരു മഠത്തിൽ വെച്ച് പ്രശ്‌നങ്ങൽ അന്വേഷിക്കാനെന്ന പേരിൽ ബിഷപ്പ് എത്തുകയും കടന്നുപിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് സാക്ഷിമൊഴിയായി രേഖപ്പെടുത്തിയിട്ടുള്ളത്. സഭാകാര്യങ്ങൾ സംസാരിക്കാനെന്ന മട്ടിൽ തുടങ്ങി അശ്ലീല സംഭാഷണങ്ങളിലേക്ക് ബിഷപ്പിന്റെ ഫോൺവിളി മാറിയിരുന്നുവെന്നും കന്യാസ്ത്രീ പറഞ്ഞു.

പക്ഷെ തനിക്ക് എതിർപ്പുണ്ടായിട്ടും പരാതിപ്പെടാൻ ധൈര്യമുണ്ടായില്ലെന്നും, അതുകൊണ്ട് സഹിക്കുകയായിരുന്നുവെന്നും കന്യാസ്ത്രീ വെളിപ്പെടുത്തുന്നു. കുറവിലങ്ങാട് മഠത്തിൽ വെച്ച് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ സാക്ഷിമൊഴി നൽകുന്നതിനിടെയാണ് ബിഷപ്പിനെതിരെ കന്യാസ്ത്രീ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടുള്ളത്.