ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സെപ്റ്റംബർ 25ലേക്ക് മാറ്റി. ജസ്റ്റിസ് രാജ വിജയ രാഘവൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ബിഷപ്പിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്. ഇരുഭാഗങ്ങളുടെയും വിശദമായ വാദം കേട്ടശേഷമേ ഹർജി പരിഗണിക്കാനാവൂയെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ മാറ്റിയത്. സർക്കാറിനു വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് ഹാജരായത്.