ഫ്രാങ്കോ മുളയ്ക്കൽ 19 ന് ഹാജരാകണം

Spread the love

 

സ്വന്തം ലേഖകൻ

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് അയച്ചു. സെപ്റ്റംബർ പത്തൊമ്പതാം തീയതി ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചതെന്ന് ഐ ജി വിജയ് സാഖറെ പറഞ്ഞു. കന്യാസ്ത്രീയുടെ പീഡന പരാതിയിലെ അന്വേഷണ പുരോഗതിയെ കുറിച്ച് വിശകലനം ചെയ്യാൻ കൊച്ചിയിൽ ചേർന്ന ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷമായിരുന്നു സാഖറെയുടെ പ്രതികരണം. ഇതുവരെയുള്ള അന്വേഷണം വിശകലനം ചെയ്തുവെന്നും പരാതിക്കാരിയായ കന്യാസ്ത്രീയുടെയും സാക്ഷികളുടെയും ബിഷപ്പിന്റെയും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.