ശക്തമായ തെളിവുകളോടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്ന് മന്ത്രി ജയരാജൻ; ഫ്രാങ്കോ മുളയ്ക്കലിനെ തള്ളിപ്പറഞ്ഞ് ലത്തീൻ സഭ

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

തിരുവനന്തപുരം: കന്യാസ്ത്രീയുടെ പീഡന പരാതിയിൽ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് മന്ത്രി ഇ.പി.ജയരാജൻ. സർക്കാർ ഇരയോടൊപ്പമാണ്. സമരം ചെയ്യുന്ന കന്യാസ്ത്രീകൾ ഒരു തരത്തിലും ദു:ഖിക്കേണ്ടതില്ല. പൊലീസ് ശരിയായ രീതിയിലാണ് അന്വേഷണം നടത്തുന്നത്. കുറ്റവാളികളെ സംരക്ഷിക്കുന്ന ഒരു നിലപാടും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും ജയരാജൻ പറഞ്ഞു. അതിനിടെ, കന്യാസ്ത്രീയുടെ പീഡന പരാതിയിൽ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെ ലത്തീൻ സഭയും തള്ളി പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കൽ നേരത്തെതന്നെ രാജിവെക്കേണ്ടതായിരുന്നുവെന്ന് കേരള റീജിയണൽ ലത്തീൻ കാത്തലിക് കൗൺസിൽ ആവശ്യപ്പെട്ടു. വ്യക്തിപരമായി തനിക്കെതിരെ ഉയർന്ന ആരോപണങ്ങളും വിമർശനങ്ങളും സഭയ്ക്കെതിരായ നിലപാടാണ് എന്ന ഫ്രാങ്കോയുടെ വ്യാഖ്യാനം ശരിയല്ല. ഇക്കാര്യത്തിൽ ഞാനാണ് സഭ എന്ന നിലപാടും ശരിയല്ല. സഭാവിശ്വാസികൾക്ക് അപമാനമുണ്ടാക്കുന്ന നടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും ലത്തീൻ സഭാ വാക്താവ് ഷാജി ജോർജ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.