നീതി നടപ്പാകും വരെ ഞങ്ങളുണ്ട് കൂടെ ; ഐക്യദാർഢ്യവുമായി വൈദികർ സമരപ്പന്തലിൽ
സ്വന്തം ലേഖകൻ
കൊച്ചി: ബിഷപ്പിനെതിരായ ബലാത്സംഗ പരാതിയിൽ കന്യസ്ത്രീയ്ക്ക് നീതി നടപ്പാക്കണമെന്ന ആവശ്യവുമായി സാരം നടത്തുന്ന കന്യസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് എറണാകുളം – അങ്കമാലി അതിരൂപതയിലെ വൈദികർ സമരപ്പന്തലിലെത്തി. പരാതിക്കാരിയായ സഹോദരി നീതിയ്ക്കായി പല തലങ്ങളിൽ മുട്ടി. എന്നാൽ സഭ അവർക്ക് നീതി നൽകിയില്ല . അധികൃതർ മനസ്സ് വെച്ചിരുന്നുവെങ്കിൽ സഭാതലങ്ങളിൽ പരിഹരിക്കപ്പെടേണ്ട വിഷയമായിരുന്നു ഇത് കെസിബിസി അടക്കമുള്ള നേതൃത്വങ്ങൾ തള്ളി പറഞ്ഞത് ശരിയായില്ല. ഈ വിഷയത്തിൽ അധികൃതർ പുലർത്തുന്ന മൗനം വലുതാണ്. ഞങ്ങൾക്ക് ഈ സഹോദരിമാർ നീതിയ്ക്കായി നടത്തുന്ന സമരത്തെ കണ്ടില്ലെന്നു നടിക്കാൻ കഴിയില്ലെന്നും വൈദികർ പറഞ്ഞു. ഫാ: പോൾ തേലക്കാട്ട് ഫാ : ബെന്നി മാരാംപറമ്ബിൽ ഫാ:ജോസെഫ് പാറേക്കാട്ട് എന്നിവരടക്കം ഒരു വിഭാഗം വൈദികർ ഉച്ചയോടെയാണ് സമരപ്പന്തലിലെത്തിയത്. ഫാ : അഗസ്റ്റിൻ വട്ടോളിയാണ് സമരസമിതിയുടെ കൺവീനർ.