ഫ്രാങ്കോ ബിഷപ്പ് അനാഥ പ്രേതത്തെപോലെ ഒഴുകി നടക്കുന്നു; നാടും സഭയും ആകെ നാറുന്നു
സ്വന്തം ലേഖകൻ
കോട്ടയം: ഫ്രാങ്കോ ബിഷപ്പ് അനാഥ പ്രേതമാണെന്നും പുഴയിലൂടെ ഒഴുകി നടന്ന് നാടിനേയും സഭയേയും ആകെ നാറ്റിക്കുകയാണെന്നും കത്തോലിക്കാ സഭയിലെ മുതിർന്ന വൈദികൻ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. ഈ അനാഥ പ്രേതത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അതിനേ നീക്കം ചെയ്യാൻ ആരുമില്ലേ എന്നും വൈദീകൻ ചോദിക്കുന്നു. ഇത് തന്നെയാണ് കത്തോലിക്കാ സഭയിലെ ഭൂരിപക്ഷം വൈദികരുടേയും സഭാ വിശ്വാസികളുടേയും ചോദ്യവും. ഒഴുകി നടന്ന് പുഴയും നാടും, സഭയും ആകെ നാറ്റിക്കുന്ന ആ പ്രേതമായാണ് ഫ്രാങ്കോയേവൈദികൻ കാണുന്നത്. ബിഷപ്പ് ഫ്രാങ്കോ ബലാൽസംഗം ചെയ്തുവെന്നതാണ് കേസ്. അദ്ദേഹം ഒരു രൂപതയുടെ തലവനാണ്. അതിനാൽ ആര് ഈ കേസ് അന്വേഷിക്കും അതിന്റെ മുകളിലുള്ള മെത്രാപ്പോലീത്തായോ ലത്തീൻ സഭയോ സീറോമലബാർ സഭയോ കെസിബിസിയോ സിബിസിഐയോ അയ്യോ, ഞാനല്ല അന്വേഷിക്കേണ്ടത് എന്ന് പറഞ്ഞ് എല്ലാവരും കൈയ്യൊഴിയുകയാണ്. എന്താണ് പരിണതഫലം അനാഥപ്രേതം ഒഴുകിനടക്കുകയാണ്. നാടിനെയല്ല, സഭയെ മുഴുവൻ നാറ്റിച്ചു കൊണ്ടിരിക്കുകയാണ്.എന്താണ് സഭ ഇതിൽ നിന്നും പഠിക്കേണ്ട പാഠം ഫലപ്രദമായ ഗ്രീവൻസ് റിഡ്രസ് സെൽ (ഗ്ഗ്രീവൻകെ റെദ്രെസ്സ് ചെല്ല്) സഭയ്ക്ക് ഇല്ലെന്നല്ലേ അധികാരത്തിലിരിക്കുന്ന വൈദികനോ മെത്രാനോ തെറ്റ് ചെയ്യുമ്പോൾ ആര് ന്യായാധിപനാകും പ്രതിയോ പ്രതിയുടെ കൂട്ടുകാരോ വിധികർത്താവായാൽ നീതി കിട്ടില്ലല്ലോ അതിനാൽ നിഷ്പക്ഷമായ ‘ഗ്രീവൻസ് റിഡ്രസ് സെല്ലുകൾ’ ഉണ്ടാക്കുകയാണ് ഭാവിക്ക് നല്ലത്. ഇവിടെയാണ് നീതിനിഷ്ഠരായ ആല്മായരെ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യം എന്തായാലും വൈദീകൻ പറയുന്നതുപോലെ ഈ അനാഥ പ്രേതത്തേ പുഴയിൽ നിന്നും എടുത്ത് ആരേലും നീക്കം ചെയ്യണം. അത് സീറോ മലബാർ ആയാലും, ലാറ്റിൻ ആയാലും, കേരള മെത്രാൻ സമിതിയോ, ഭാരത മെത്രാൻ സമിതിയോ ആരായാലും കുഴപ്പമില്ല.ദുർഗന്ധം ഉടൻ ഒഴിവാക്കുക തന്നെ വേണം.