video
play-sharp-fill

വിചാരണ നീട്ടിവെയ്ക്കണം; ഫ്രാങ്കോയ്ക്ക് തിരിച്ചടിയോടു തിരിച്ചടി; വീണ്ടും ഹൈക്കോടതിയുടെ രൂക്ഷമായ പ്രഹരം; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ ബിഷപ്പിനെ വിടാതെ കോടതികൾ

വിചാരണ നീട്ടിവെയ്ക്കണം; ഫ്രാങ്കോയ്ക്ക് തിരിച്ചടിയോടു തിരിച്ചടി; വീണ്ടും ഹൈക്കോടതിയുടെ രൂക്ഷമായ പ്രഹരം; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ ബിഷപ്പിനെ വിടാതെ കോടതികൾ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കോടതികൾ മാറി മാറി കയറിയിട്ടും ബിഷപ്പ് ഫ്രാങ്കോയ്ക്കു രക്ഷയില്ല. വിചാരണക്കോടതിയിൽ നിന്നും ആനൂകൂല്യ ഒന്നും ലഭിക്കാതെ വന്നതിനെ തുടർന്നു ഹൈക്കോടതിയെ സമീപിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു ഹൈക്കോടതിയിൽ നിന്നും തിരിച്ചടി.

കോവിഡിന്റെ പശ്ചാത്തലത്തിൽ കേസിന്റെ വിചാരണ കുറഞ്ഞത് രണ്ടു മാസത്തേക്കെങ്കിലും നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി. ഫ്രാങ്കോ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിക്കാതെ തള്ളി. കോട്ടയം അഡീഷണൽ ജില്ലാ കോടതി നേരത്തെ നിശ്ചയിച്ചതു പോലെ ഒക്ടോബർ 5 ന് തന്നെ ക്രോസ് വിസ്താരം തുടരാം. കോട്ടയം അഡീഷണൽ ജില്ലാ ജസ്ജി ജി. ഗോപകുമാറാണ് വാദം കേൾക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രോസിക്യൂഷന്റെ ശക്തമായ എതിർപ്പിനെ തുടർന്നാണിത്. നീട്ടിവക്കാനാവില്ലെന്നും വേണമെങ്കിൽ വീഡിയോ കോൺഫറൻസ് വിസ്താരം നടത്താനുള്ള സൗകര്യങ്ങളൊരുക്കാമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അതിനും സമയം വേണമെന്നാവശ്യപ്പെട്ട പ്രതിഭാഗം അഭിഭാഷകനോട് ഒരു ദിവസം പോലും നീട്ടാനാവില്ലെന്ന് കോടതി പറഞ്ഞു.

പ്രധാന സാക്ഷികൾക്ക് ഭീഷണിയുള്ളതിനാൽ വിറ്റ്‌നസ് പ്രൊട്ടക്ഷൻ സ്‌കീം പ്രകാരം ആംഡ് പൊലീസ് സംരക്ഷണയിലാണ്. സാക്ഷികൾ . ഇത്രയേറെ പ്രതിസന്ധിയിൽ ജീവിക്കുമ്പോൾ കേസ് നീട്ടി വക്കുന്നത് ഉചിതമല്ലെന്ന് ഇരയുടെ അഭിഭാഷകൻ അഡ്വ. ജോൺ റാൽഫ് വാദിച്ചു.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പബ്‌ളിക് പ്രോസിക്യൂട്ടർമാരായ അഡ്വ. അംബികാദേവി, അഡ്വ ജിതേഷ് ജെ.ബാബു എന്നിവർ ഹാജരായി. വിചാരണ തുടങ്ങിയ കഴിഞ്ഞ മാസം 16, 17 തീയതികൾ നടന്ന ചീഫ് വിസ്താരത്തിൽ പീഠനത്തിന് ഇരയായ കന്യാസ്ത്രീ വളരെ ശക്തമായി ബിഷപ്പിനെതിരെ മൊഴി നൽകി എന്നാണ് അറിയുന്നത്. ഈ സാഹചര്യത്തിലാണ് കേസ്സ് നീട്ടി വെക്കണമെന്ന ആവശ്യവുമായി ബിഷപ്പ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്