
കോട്ടയം: കേന്ദ്ര സർക്കാരിൻ്റെ സി.ആർ.ഐ.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി അന്തർദേശീയ നിലവാരത്തിൽ കടുവാക്കുളം – മണിപ്പുഴ – സിമൻ്റ് കവല – പാറോച്ചാൽ തിരുവാതുക്കൽ റോഡ് നിർമ്മാണത്തിനായി 20 കോടി രൂപ അനുവദിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു.
മേജർ ഡിസ്ട്രിക്ട് റോഡായ ഇതിൻ്റെ 10.850 കിലോമീറ്റർ ദൂരമാണ് നിർമ്മാണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യുടെ ശ്രമ ഫലമായി നിർമ്മിച്ച പാറോച്ചാൽ തിരുവാതുക്കൽ റോഡ് കോട്ടയം നഗരത്തിൻ്റെ ഗതാഗത കുരുക്ക് പരിഹരിക്കാൻ വലിയ സഹായമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എം. സി.റോഡിലൂടെ വരുന്ന വാഹനങ്ങൾ സിമൻ്റ് കവലയിൽ നിന്ന് തിരിഞ്ഞ് കുമരകം, ഏറ്റുമാനൂർ ഭാഗങ്ങളിലേക്ക് ഈറോഡിലൂടെ പോകുവാൻ സാധിക്കും.
മണിപ്പുഴയിൽ നിന്ന് കിഴക്കോട് തിരിഞ്ഞ് കടുവാക്കുളം വഴി കൊല്ലാട് ദേവലോകം വഴി കഞ്ഞിക്കുഴിയിൽ എത്തുവാനും സാധിക്കും.



