കത്തോലിക്കാ സഭയ്ക്കുള്ളിലെ പീഡനം തുറന്നു പറഞ്ഞ്-ഫ്രാൻസിസ് മാർപാപ്പ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയ്ക്കുള്ളിലെ ലൈംഗിക പീഡനം തുറന്നുപറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ. ചില പുരോഹിതർ കന്യാസ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെന്നും ലൈംഗിക അടിമയാക്കിയ സംഭവമുണ്ടെന്നും മാർപാപ്പ പറഞ്ഞു.

അത്തരം സംഭവങ്ങൾ ഇനി നടക്കാതിരിക്കാനും പ്രശ്‌നം പരിഹരിക്കാനുമുള്ള ശ്രമത്തിലാണെന്നും മാർപാപ്പ വ്യക്തമാക്കി. മുൻഗാമിയായ ബെനഡിക്റ്റ് മാർപാപ്പയുടെ കാലത്ത് ഇത്തരം സംഭവങ്ങൾക്കെതിരെ നടപടിയെടുത്തിരുന്നെന്നും മാർപാപ്പ പറഞ്ഞു. ഇതാദ്യമായാണ് ഫ്രാൻസിസ് മാർപാപ്പ സഭയിലെ കന്യാസ്ത്രീകൾ അനുഭവിക്കുന്ന പീഡനത്തെക്കുറിച്ച് തുറന്ന് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group