മുട്ടമ്പലം അടിപ്പാതക്ക് സമീപത്തെ വെള്ളക്കെട്ട് പരിഹരിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി ; സ്ഥലം സന്ദർശിച്ച് റെയിൽവേ അധികൃതരുമായി ചർച്ച നടത്തി

Spread the love

കോട്ടയം : മുട്ടമ്പലം റയിൽവേ ക്രോസിങ്ങിൽ പുതിയ അടിപ്പാത നിർമ്മിച്ചതിനെ തുടർന്ന് ഉണ്ടായിരിക്കുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു.

ഇത് സംബന്ധിച്ച് റസിഡൻസ് അസോസിയേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എം.പി.സ്ഥലം സന്ദർശിക്കുകയും റയിൽവേ അധികൃതരുമായി ഫോണിൻ ചർച്ച നടത്തുകയും ചെയ്തു.

അടിപ്പാത നിർമ്മാണ സമയത്ത് നിലവിൽ വെള്ളം ഒഴുകുന്നതിനായി ഉണ്ടായിരുന്ന പൈപ്പുകൾ മണ്ണും ചെളിയും മാലിന്യങ്ങളും മൂലം അടയുകയും വെള്ളത്തിൻ്റെ ഒഴുക്കിനെ തടസ്സ പ്പെടുത്തുകയും ചെയ്തു. ഇത് നീക്കം ചെയ്താൽ നിലവിലുള്ള വെള്ള ക്കെട്ട് ഒഴിവാക്കുവാൻ സാധിക്കും. ഇക്കാര്യം എത്രയും വേഗം ചെയ്യുവാൻ എം.പി. റയിൽവേ അധികൃതർക്ക് നിർദ്ദേശം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിപ്പാതയോട് ചേർന്ന് ഉണ്ടായിരുന്ന മലങ്കര ക്വാർട്ടേഴ്സിലേക്കുള്ള റോഡ് അടിപ്പാത നിർമ്മാണ സമയത്ത് തകർന്നതാണ്. ഇത് നന്നാക്കുവാൻ ഇതുവരെ റയിൽവേ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
വെള്ളത്തിൻ്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന മണ്ണും ചെളിയും ഉടൻ നീക്കം ചെയ്യാൻ റയിൽവേ അധികൃതരോട് എം.പി നിർദ്ദേശിച്ചു.

അടിപ്പാതയോട് ചേർന്ന് ഉണ്ടായിരുന്ന മലങ്കര ക്വാർട്ടേഴ്സ് വഴിയുള്ള റോഡ് അടിപ്പാത നിർമ്മാണ സമയത്ത് തകർന്ന് സഞ്ചാര യോഗ്യമല്ലാതായിരിക്കുകയാണ്. ഇതോടൊപ്പം ഓടയുടെ സമീപം അനാവശ്യമായി ഉയർത്തി നിർമ്മിച്ച സംരക്ഷണ ഭിത്തി ഗതാഗതത്തിന് തടസ്സമായി നിൽക്കുകയാണ്. ഇത് പൊളിച്ച് നീക്കി സ്ലാബ് ഇടുകയും റോഡ് ടാർ ചെയ്യുകയും ചെയ്താൽ ഗതാഗത തടസ്സം ഒഴിവാകും. ഇതിന് ആവശ്യമായ സ്വീകരിക്കണമെന്നും ഫ്രാൻസിസ് ജോർജ് റയിൽവേ അധികൃതരോട് ആവശ്യപ്പെട്ടു.

റയിൽവേ എഞ്ചിനീയർമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്ഥലത്ത് നേരിട്ട് സന്ദർശനം നടത്തി പഠിച്ച് റിപ്പോർട്ട് നൽകാനും എം.പി. ആവശ്യപ്പെട്ടു.

വാർഡ് കൗൺസിലർ പി.ഡി.സുരേഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഷീബാ പുന്നൻ, എ.കെ.ജോസഫ് ലാലു ഞാറക്കൽ, ജോമോൻ ജോസഫ്, സാജൻ, എം.ജെ. ജയിംസ്, ശ്രീകുമാർ, ബാബു ഫിലിപ്പ്, പ്രകാശ് ഏബ്രഹാം, ബാബു നെല്ലിക്കൽ, കെ.വി. തോമസ്,ജോർജ് എം.ടി, പി.പി. സണ്ണി, ബാബു പി.പി.എന്നിവർ സംബന്ധിച്ചു.