എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് ജോർജ് എംപി

Spread the love

കോട്ടയം: കേരളാ കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് എംപി എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് വച്ചാണ് കൂടിക്കാഴ്ച നടത്തിയത്.

എൻഎസ്എസ് മായി തൻ്റെ പിതാവിൻ്റെ കാലം മുതൽ അടുത്ത ബന്ധമാണ് ഉള്ളത്. മിക്കവാറും താൻ എൻഎസ്എസ് ആസ്ഥാനം സന്ദർശിക്കാറുണ്ടന്നും ഇതും സൗഹൃദ സന്ദർശനം മാത്രമാണന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. വിശ്വാസത്തോടും വിശ്വാസികളോടും യാതൊരു ആത്മാർത്ഥയും ഇല്ലാത്ത എൽഡിഎഫ് സർക്കാർ നടത്തിയ അയ്യപ്പ സംഗമം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഉള്ളതാണന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഒമ്പതര വർഷം ആയിട്ടും സംസ്ഥാന സർക്കാർ ശബരിമലയുടെ വികസനവും ആയി ബന്ധപ്പെട്ട് യാതൊരു വികസന പ്രവർത്തനങ്ങളും അസൂത്രണം ചെയ്യുകയോ നടപ്പാക്കുകയോ ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നടത്തുന്ന ഇത്തരം സംഗമങ്ങൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമലയിൽ ഭക്തർ സമർപ്പിച്ച സ്വർണം, വെള്ളി വിലയേറിയ കല്ലുകൾ, പുരാവസ്തുക്കൾ എന്നിങ്ങനെയുള്ള വസ്തുക്കളുടെ വിവരങ്ങൾ കൃത്യമായി സൂക്ഷിക്കാത്തത് സംബന്ധിച്ചുള്ള ഹൈക്കോടതിയുടെ നിരീക്ഷണം വളരെ ഗൗരവത്തോടെ കാണമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. അതോടൊപ്പം, യുവതി പ്രവേശനവും ആയി ബന്ധപ്പെട്ട് ഉണ്ടായ പ്രക്ഷോഭങ്ങളിൽ പങ്കുത്തവർക്ക് എതിരെ എടുത്തിട്ടുള്ള കേസുകൾ എത്രയും വേഗം പിൻവലിക്കാൻ തയ്യാറാകണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.