ലവൽ ക്രോസുകളുടെ സമീപനപാത നവീകരണത്തിന് 60 ലക്ഷം രൂപ അനുവദിച്ചു ; ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് : ഫ്രാൻസിസ് ജോർജ് എം പി

Spread the love

കോട്ടയം :  ചിങ്ങവനം മുതൽ ചോറ്റാനിക്കര വരെയുള്ള റയിൽപാതയിൽ വരുന്ന ലവൽ ക്രോസുകളുടെ സമീപനപാത ടാർ ചെയ്ത് നവീകരിക്കുന്നതിനായി 60 ലക്ഷം രൂപ അനുവദിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു.

video
play-sharp-fill

ലവൽ ക്രോസുകളുടെ ഇരുവശത്തും ഉള്ള പാതയുടെ ഉടമസ്ഥത റയിൽവേക്ക് ആയതിനാൽ മറ്റ് ഡിപ്പാർട്ട്മെൻ്റ്കൾ ഈ ഭാഗം ടാർ ചെയ്യുകയോ നന്നാക്കുകയോ ഇല്ലായിരുന്നു.

ദീർഘനാളുകളായി ഈ ഭാഗം തകർന്ന് കിടക്കുകയായിരുന്നു.ഇത് മൂലം വാഹനങ്ങളിലും കാൽനടയായും പോകുന്ന യാത്രക്കാർക്ക് വലീയ പ്രയാസമായിരുന്നു. സ്കൂട്ടർ മറിഞ്ഞ് യാത്രക്കാർക്ക് അപകടമുണ്ടാകുന്നത് നിത്യ സംഭവമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ഭാഗം നന്നാക്കി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് റയിൽവേ അധികൃതരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.

തുക അനുവദിച്ചതിൻ്റെ അടിസ്ഥാനത്തിൽ എസ്റ്റിമേറ്റ് തയ്യാറാക്കി ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു.