
പിണറായിയുടെ സ്വാധീനം ഉപയോഗിച്ച് വീണയ്ക്ക് കിട്ടിയ മാസപ്പടിയിൽ മുഖ്യമന്ത്രിയും പ്രതി : അഡ്വ.ഫ്രാൻസിസ് ജോർജ് എം.പി
കോട്ടയം : പിണറായിയുടെ സ്വാധീനം ഉപയോഗിച്ച് മകൾക്ക് കിട്ടിയ കരാറിന്റെ പേരിൽ കേസുണ്ടായാൽ ആ കേസിൽ മുഖ്യമന്ത്രിയും പ്രതിയാകുമെന്ന് അഡ്വ.ഫ്രാൻസിസ് ജോർജ് എം.പി.
കോടികൾ വെട്ടിച്ച മുഖ്യമന്ത്രിയെയും മകളെയും ന്യായീകരിക്കേണ്ട ഗതികേട് തങ്ങൾക്കുണ്ടോ എന്ന് സാധാരണക്കാരായ പാർട്ടി പ്രവർത്തകർ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേയ്ക്കു നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ കഴിഞ്ഞ കാലങ്ങളിൽ നടന്ന കൊള്ളയുടെ ഏറ്റവും വലിയ തെളിവുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഏതെങ്കിലും യുഡിഎഫ് നേതാവോ പ്രവർത്തകരോ ഉയർത്തിയ ആരോപണം അല്ല ഇത്. ഇത് ഒരു കേന്ദ്ര ഏജൻസി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലാണ്. ആരോപണ വിധേയയായ മുഖ്യമന്ത്രിയുടെ മകൾ ഈ വിഷയത്തിൽ ഇതുവരെയും പ്രതികരിക്കാൻ തയ്യാറാകാത്തത് തന്നെ ഈ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാസപടി വിഷയത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ പ്രതി ചേർക്കപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ എസ്.പി ഓഫീസ് മാർച്ചിൽ സംഘർഷവുമുണ്ടായി.
പോലീസ് കെട്ടിയ ബാരിക്കേഡ് മറി കടന്ന് പ്രവർത്തകർ അകത്ത് കടന്നത് സംഘർഷത്തിലേയ്ക്ക് വഴിവെയ്ക്കുകയായിരുന്നു. നാല് തവണ ജലപീരങ്കി പ്രയോഗിച്ച് പ്രവർത്തകരെ പിരിച്ച് വിടാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞ് പോകാത ബാരിക്കേഡ് മറികടന്നത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പിരിഞ്ഞ് പോകാതെ നിന്ന പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
ചിന്തു കുര്യൻ ജോയി, ഫ്രഡി ജോർജ് വർഗ്ഗീസ്, സുബിൻ മാത്യൂ, രാഹുൽ മറിയപ്പള്ളി ,പി.കെ വൈശാഖ്, ജിത്തു ജോസ് എബ്രഹാം, യശ്വന്ത് സി നായർ, കെ എസ് ഷിനാസ്സ്, ഷാൻ ടി ജോൺ, അനൂപ് അബൂബക്കർ, റാഷ്മോൻ ഒത്താറ്റിൽ, ടോണി കുട്ടൻപേരൂർ, ആൻറ്റോ ആൻ്റണി, തുടങ്ങിയ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഉദ്ഘാടന യോഗത്തിൽ യൂത്ത്കോൺഗ്രസ്സ് കോട്ടയം നിയോജകമണ്ഡലം പ്രസിഡൻ്റ് പി.കെ വൈശാഖ് അദ്ധ്യക്ഷത വഹിച്ചു. ഡിഡി.സി വൈസ് പ്രസിഡൻ്റ് ചിൻ്റു കുര്യൻ ജോയി, യൂത്ത്കോൺഗ്രസ്സ് ഇൻ്റർ നാഷനൽ സെൽ ചെയർമാൻ ഫ്രഡി ജോർജ് വർഗ്ഗീസ്സ്, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സുബിൻ മാത്യൂ, രാഹുൽ മറിയപ്പള്ളി, യൂത്ത്കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡൻ്റുമാരായ ഷിയാസ് മുഹമ്മദ്, അനൂപ് അബൂബക്കർ, ഈസ്റ്റ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് അരുൺ മാർക്കോസ്സ്, സംസ്ഥാന വക്താവ് വസന്ത് തെങ്ങും പള്ളി, യൂത്ത് കോൺഗ്രസ്സ് നേതാക്കളായ ഷാൻ ടി ജോൺ, കെ.എസ് ഷിനാസ്സ്, റെമിൻ രാജൻ, സീതു ശശിധരൻ, യദു സി നായർ, അബു താഹിർ, കെ.എസ്. യൂ സംസ്ഥാന സെക്രട്ടറി ജിത്തു ജോസ്, ജില്ലാ വൈസ് പ്രസിഡൻ്റ് യശ്വന്ത് സി നായർ,നെഫ് ഫെയിസി, തോമസ്സ് കുട്ടി മുക്കാല, വിഷ്ണു ചെമ്മുണ്ടവള്ളി, നിസ്സാമുദീൻ, മാഹിൻ ഷാനവാസ്സ്,ആഷിഖ് കുമാരനെല്ലൂർ, റോഷൻ നീലംചിറ എന്നിവർ പങ്കെടുത്തു.