നാട്ടകത്തെ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് റെയിഡ്: ആറു സ്ത്രീകളും അഞ്ചു പുരുഷൻമാരും പിടിയിൽ; പിടിയിലായത് ലക്ഷങ്ങളുടെ ഇടപാട് നടന്ന പെൺവാണിഭ കേന്ദ്രം; പിടിയിലായവരിൽ ജെ.എസ്.എസ് നേതാവും
സ്വന്തം ലേഖകൻ
ചിങ്ങവനം: നാട്ടകത്തെ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് പരിശോധന. അഞ്ച് പുരുഷന്മാരും ആറ് സ്ത്രീകളും അടക്കമുള്ള സംഘം പിടിയിലായി. നാട്ടകം പള്ളം പ്രദേശത്തെ സ്വാപ്പ് ഇൻ ഹോട്ടൽ ലോഡ്ജിലാണ് പൊലീസിന്റെ മിന്നൽ പരിശോധന നടത്തിയത്. കറുകച്ചാൽ, ചങ്ങനാശേരി, പൊൻകുന്നം, വാകത്താനം സ്വദേശികളാണ് പിടിയിലായ പെൺകുട്ടികൾ. കോട്ടയം, കഞ്ഞിക്കുഴി, മണർകാട് സ്വദേശികളാണ് പിടിയിലായ പുരുഷൻമാർ. ചിങ്ങവനത്തെ പ്രാദേശിക ജെ.എസ്.എസ് നേതാവിനെയാണ് സംഭവ സ്ഥലത്തു നിന്നും പൊലീസ് പിടികൂടിയത്.
ഇന്നലെ ഉച്ചയോടെയാണ് നാട്ടകത്തെ പെൺവാണിഭ കേന്ദ്രത്തെപ്പറ്റി പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിക്കുന്നത്. തുടർന്ന് പൊലീസ് സംഘം ഇവിടെ മിന്നൽ പരിശോധന നടത്തുകയായിരുന്നു. ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ്‌കുമാർ, വാകത്താനം സി.ഐ മനോജ് കുമാർ ,ചിങ്ങവനം എസ്.ഐ അനൂപ് സി.നായർ, ആന്റി ഗുണ്ടാ സ്‌ക്വാഡ് എസ്.ഐ കെ.കെ റെജി, ചിങ്ങവനം അഡീഷണൽ എസ്.ഐ ഷാജിമോൻ, വനിതാ സിവിൽ പൊലീസ് ഓഫിസർമാരായ പ്രിയ, പ്രീത എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടിയിലായ പെൺകുട്ടികളെ ഷെൽട്ടർഹോമുകളിലേയ്ക്ക് മാറ്റി. അറസ്റ്റിലായ പുരുഷൻമാരെ കോടതിയിൽ ഹാജരാക്കും.
1500 രൂപയാണ് ഇവിടെ ഒരു മണിക്കൂറിനു പെൺകുട്ടികൾക്കായി ഈടാക്കിയിരുന്നത്. രാവിലെ ഒൻപത് മണിയോടെ എത്തുന്ന പെൺകുട്ടികൾ വൈകിട്ട് അഞ്ചു മണിയോടെ പോകും. ഒരു മണിക്കൂറിനു ആയിരത്തിയഞ്ഞൂറ് രൂപയാണ് നിരക്കായി ഈടാക്കിയിരുന്നത്. ഇതിന്റെ ഒരു പങ്ക് ഹോട്ടൽ ഉടമയ്ക്ക് വാടകയായി നൽകണം. ഭക്ഷണത്തിനു പ്രത്യേക തുക ഈടാക്കും. ഇത്തരത്തിൽ പ്രതിദിനം മുപ്പതിനായിരം രൂപ വരെ ഇവർ ഉണ്ടാക്കുന്നുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം.
കഴിഞ്ഞ ഒരുമാസമായി പ്രദേശത്തെ രാഷ്ട്രീയക്കാരുടെ തണലിലാണ് ഇവിടെ ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. രാഷ്ട്രീയ നേതാക്കളുടെ പിൻതുണ ഹോട്ടലിനും പെൺവാണിഭ സംഘത്തിനും ലഭിച്ചതായാണ് പൊലീസിനു ലഭിക്കുന്ന സൂചന.
നാട്ടകത്തെ പെൺവാണിഭ കേന്ദ്രത്തെപ്പറ്റിയുള്ള വിശദമായ വാർത്തയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക… https://thirdeyenewslive.com/prostitution-centre/
Whatsapp Group 1 | Whatsapp Group 2 |Telegram Group