ഫ്രാൻസിനെ സമനിലയിൽ തളച്ച് ഹംഗറി: ലോകചാമ്പ്യന്മാർക്ക് എതിരെ ലീഡെടുത്ത ഹങ്കറിയ്ക്ക് വിജയതുല്യമായ സമനില
തേർഡ് ഐ സ്‌പോട്‌സ്
ബുഡാപെസ്റ്റ്: ലോക ചാമ്പ്യന്മാരെ അടിമുടി വിറപ്പിച്ചു നിർത്തിയ മത്സരത്തിനൊടുവിൽ ഹങ്കറിയ്ക്ക് വിജയതുല്യമായ സമനില.
ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി.
ആദ്യ പകുതിയിൽ ഫിയോള നേടിയ ഗോളിൽ ഹംഗറിയായിരുന്നു മുന്നിൽ..രണ്ടാംപകുതിയടെ 66ാം മിനിറ്റിലാണ് ഫ്രാൻസ് ഗോൾ മടക്കിയത്. വലത് വിംഗിൽ മുന്നേറിയ കിലിയൻ എംബാപ്പെ ഹംഗറിയുടെ ബോക്‌സിലേക്ക് പാസ് കൊടുക്കുകയായിരുന്നു. ബോക്‌സിലേക്ക് പാഞ്ഞെടുത്ത ഗ്രീസ്മാൻ പന്ത് ലക്ഷ്യത്തിലെത്തിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എംബാപ്പെ, ഗ്രീസ്മാൻ, ബെൻസേമ എന്നിവരടങ്ങുന്ന ഫ്രാൻസിന്റെ ലോകോത്തര മുന്നേറ്റനിരയെ നിഷ്പ്രഭരാക്കുന്നതായിരുന്നു ഹംഗറിയുടെ പോരാട്ടവീര്യം. ജിറോഡ്, ഡെംബലെ, ലെമാർ തുടങ്ങിയ താരങ്ങളെ പകരക്കാരായി ഇറക്കി മത്സരത്തിന്റെ ഗതി അനുകൂലമാക്കാനുള്ള ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപ്‌സിന്റെ ശ്രമം വിജയിച്ചില്ല.
Third Eye News Live
0