“എഫ്ഐആർ സത്യം.. പക്ഷെ താൻ മദ്യപിച്ചിരുന്നില്ല”; മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് കേസെടുത്തതിന് പിന്നാലെ വിചിത്ര വാദവുമായി കത്തോലിക്കാ വൈദികന്‍ ഫാ. നോബിള്‍ പാറയ്ക്കൽ; സഭയ്ക്ക് നാണക്കേടായ സംഭവം വിവാദമാകുന്നു….

Spread the love

വയനാട്: കത്തോലിക്കാ വൈദികന്‍ ഫാദര്‍ നോബിള്‍ തോമസ് പാറയ്ക്കല്‍ മദ്യപിച്ച്‌ വാഹനം ഓടിച്ചതിന് പോലീസ് പിടിയിൽ.

സിറോ മലബാര്‍ സഭയുടെ മാനന്തവാടി രൂപതാ മുന്‍ പിആര്‍ഒ നോബിള്‍ പാറയ്ക്കലിനെതിരെ ജൂലൈ 11നാണ് വയനാട് തിരുനെല്ലി പൊലീസ് കേസെടുത്തത്. എന്നാൽ തനിക്കെതിരെ പോലീസ് കേസെടുത്തത് സത്യമാണെന്നും എന്നാല്‍ താൻ മദ്യപിച്ചിരുന്നില്ല എന്നുമാണ് ഫാ നോബിളിന്റെ വാദം.

മനുഷ്യജീവന് അപകടകരമാം വിധം അമിതമായി മദ്യപിച്ച് വാഹനമോടിച്ച്‌ വരുന്നതിനിടയിലാണ് ഇയാള്‍ തിരുനെല്ലി പൊലീസിന്റെ പിടിയിലായത്. തുടർന്ന് ആള്‍ക്കോമീറ്റര്‍ പരിശോധനയിൽ ഇയാൾ അളവിൽ കൂടുതൽ മദ്യപിച്ചു എന്ന് തെളിഞ്ഞതിനെ തുടർന്ന് ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു. നിലവില്‍
മാനന്തവാടി രൂപതയുടെ വിദ്യാഭ്യാസ സ്ഥാപങ്ങളുടെ സിഇഒയാണ് ഫാദര്‍ നോബിള്‍ പാറയ്ക്കല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യപാനവും മയക്കുമരുന്ന് ഉപയോഗത്തിനെതിരെയും കത്തോലിക്കാസഭ കടുത്ത നിലപാടുകള്‍ സ്വീകരിച്ചിരിക്കുമ്പോഴാ ൾ ഒരു വൈദികന്‍ തന്നെ അമിതമായി മദ്യപിച്ചു കാറോടിച്ചതിന് പിടിയിലാകുന്നത് സഭയ്ക്ക് വന്‍ നാണക്കേടായിരിക്കുകയാണ്.