play-sharp-fill
ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ മൊഴിനൽകിയ വൈദികൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് ബന്ധുക്കൾ

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ മൊഴിനൽകിയ വൈദികൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് ബന്ധുക്കൾ

സ്വന്തം ലേഖകൻ

ജലന്ധർ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നൽകിയ വൈദികൻ ജലന്ധറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല നെടുമ്പ്രാക്കാട് സ്വദേശി ഫാ. കുര്യാക്കോസ് കാട്ടുതറയാണ് മരിച്ചത്. അടച്ചിട്ട മുറിയിലാണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും ഫാ. കുര്യാക്കോസ് കാട്ടുതറയുടെ ബന്ധുക്കൾ ആരോപിച്ചു. കന്യാസ്ത്രീ പീഡനക്കേസിൽ മുഖ്യസാക്ഷി കൂടിയായ ഇദ്ദേഹം ബിഷപ്പിനെതിരെ 164 പ്രകാരം രഹസ്യമൊഴി നൽകിയിരുന്നു. കൊലപാതകമെന്ന് ആരോപിച്ച് സഹോദരൻ ജോസ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. തങ്ങൾ ജലന്ധറിൽ എത്തിയ ശേഷമേ പോസ്റ്റ്‌മോർട്ടം നടപടി സ്വീകരിക്കാവൂ എന്ന ആവശ്യം ബന്ധുക്കൾ ഉന്നയിച്ചു.