video
play-sharp-fill

പ്രമുഖ എഴുത്തുകാരനും ദാർശനികനുമായ ഈശോസഭാ വൈദികൻ ഫാ. എ.അടപ്പൂർ അന്തരിച്ചു

പ്രമുഖ എഴുത്തുകാരനും ദാർശനികനുമായ ഈശോസഭാ വൈദികൻ ഫാ. എ.അടപ്പൂർ അന്തരിച്ചു

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: പ്രമുഖ എഴുത്തുകാരനും ദാർശനികനുമായ ഈശോസഭാ വൈദികൻ ഫാ. എ.അടപ്പൂർ (97) അന്തരിച്ചു.മലാപ്പറമ്പ് പ്രൊവിഷൻ ഹൗസിൽ ഏറെ നാളായി വിശ്രമജീവിതം നയിക്കുകയായിരുന്നു. സംസ്കാരം മലാപ്പറമ്പ് ക്രിസ്തുരാജ ദേവാലയത്തിൽ തിങ്കളാഴ്ച രാവിലെ 10.30 ന്.

മൂവാറ്റുപുഴ ആരക്കുഴ സ്വദേശിയായ ഫാ. അടപ്പൂർ 1944 ൽ, പതിനെട്ടാം വയസ്സിലാണ് ഈശോസഭയിൽ ചേർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട്ടെ സഭാ പ്രസിദ്ധീകരണമായ ‘സന്ദേശ’ത്തിൽ എഴുതിത്തുടങ്ങിയ അദ്ദേഹം 15 ലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
സാഹിത്യത്തിനുള്ള എകെസിസി അവാർഡ്, ക്രിസ്‌ത്യൻ കൾച്ചറൽ ഫോറത്തിന്റെ ബെസ്‌റ്റ് ബുക്ക് അവാർഡ്, കെസിബിസി മാനവിക സാഹിത്യ അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം വിവിധ വിഷയങ്ങളിൽ 15 ലേറെ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. 1983 മുതൽ ഏഴുവർഷം ആംഗ്ലിക്കൻ-കത്തോലിക്ക രാജ്യാന്തര കമ്മിഷനിൽ അംഗമായിരുന്നു.