
സ്വന്തം ലേഖകൻ
പാമ്പാടി: പട്ടാപ്പകൽ നടുറോഡിലിറങ്ങി ബേക്കറിയിൽ കയറിയ കുറുക്കനെ ഓട്ടോതൊഴിലാളികൾ പിടിച്ചുകെട്ടി.
ഇന്ന് രാവിലെ പാമ്പാടി ബസ്സ് സ്റ്റാൻഡിന് സമീപം ഉള്ള ന്യൂ സ്വീറ്റ് ബേക്കറിക്ക് സമീപമാണ് കുറുക്കനെ ആദ്യം കണ്ടത്തിയത്.
തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാരും ഓട്ടോറിക്ഷാ തൊഴിലാളികളും ചേർന്ന് കുറുക്കനെ പിടികൂടുകയായിരുന്നു.
വീഡിയോ കാണാം

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫയർഫോഴ്സുകാരിൽ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് കുറുക്കനെ ഫോറസ്റ്റ് ഓഫീസിലേയ്ക്ക് കൊണ്ടുപോയി.
പാമ്പാടിയിലും സമീപ സ്ഥലങ്ങളിലും കുറക്കന്റെയും കാട്ടുപന്നിയുടെയും ശല്യം വർദ്ധിച്ചതായി നാട്ടുകാർ അധികൃതരെ അറിയിച്ചിരുന്നു. കുറുക്കന്റെ അക്രമണത്തിൽ സൗത്ത് പാമ്പാടിയിലെ രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
വെള്ളൂർ കാട്ടാംകുന്ന്,പൊടിമറ്റം തുടങ്ങിയ സ്ഥലങ്ങളിൽ കാട്ടുപന്നി പകൽ നാട്ടിലിറങ്ങി കൃഷിനാശം വരുത്തുന്നതായും പരാതി വ്യാപകമാണ്.