കോഴിക്കോട് പേരാമ്പ്രയിൽ കുറുക്കന്റെ ആക്രമണം ; വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന 11 വയസ്സുകാരിയെ വീടിനുള്ളില്‍ കയറിയ കുറുക്കൻ കടിച്ചു പരിക്കേൽപ്പിച്ചു

Spread the love

കോഴിക്കോട്:  പേരാമ്പ്ര കല്‍പത്തൂരില്‍ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന 11 വയസ്സുകാരിയെ വീടിനുള്ളില്‍ കയറിയ കുറുക്കൻ കടിച്ചു പരിക്കേൽപ്പിച്ചു.

ആക്രമണത്തില്‍ കുട്ടിക്കും പ്രദേശവാസിയായ ഒരു വയോധികനും പരിക്കേറ്റു. ഇവർ പേരാമ്ബ്ര താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് ചികിത്സയ്ക്കായി പോയി.

കല്‍പത്തൂർ മാടത്തുംകോട്ട ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന പറമ്ബത്ത് അനൂപിന്റെ മകള്‍ സാക്ഷിക്കാണ് (11) രാവിലെ എട്ടുമണിയോടെ വീട്ടില്‍ വെച്ച്‌ കടിയേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിലെ കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്നു കുട്ടി. ഇവിടെനിന്ന് ഓടിപ്പോവുന്നതിനിടെയാണ് സമീപവാസി കാവുംപൊയില്‍ രാജൻ (79) എന്ന വയോധികനെയും കുറുക്കൻ കടിച്ചത്.