
ഗെയിം കളിക്കാൻ മൊബൈൽ നൽകാത്തതിനെ തുടർന്ന് വിരോധം; ഉറങ്ങിക്കിടന്ന അമ്മയെ പതിനാലുകാരൻ കുത്തി പരിക്കേൽപ്പിച്ചു
കോഴിക്കോട്: ഗെയിം കളിക്കാൻ മൊബൈൽ നൽകാത്തതിനെ തുടർന്ന് പതിനാലുകാരൻ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു.
തിക്കോടി കാരേക്കാട് ഇന്നലെ രാത്രിയാണ് സംഭവം. മൊബൈൽ ഗെയിമിന് അടിമയാണ് കുട്ടിയെന്നാണ് ലഭിക്കുന്ന വിവരം. പതിനാലുകാരൻ പഠനം അവസാനിപ്പിച്ചിരുന്നതായാണ് വിവരം. ഫോണിൽ നെറ്റ് തീർന്നതിനെ തുടർന്ന് റീചാർജ് ചെയ്യാൻ അമ്മയോട് ആവശ്യപ്പെട്ടിരുന്നു.
അല്ലെങ്കിൽ അമ്മയുടെ ഫോൺ തരണമെന്നും നിർബന്ധം പിടിച്ചു. ഇതിനു അമ്മ തയ്യാറാകാതിരുന്നതാണ് ആക്രമത്തിന് കാരണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉറങ്ങിക്കിടന്ന അമ്മയെ കുട്ടി കത്തികൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
Third Eye News Live
0