ഫുട്‌ബോള്‍ കളി കാണുന്നതിനിടെ അബദ്ധത്തില്‍ 35 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണു; തൊടുപുഴയിൽ പതിനാലുകാരന് രക്ഷകരായി നാട്ടുകാരും അഗ്നിരക്ഷാസേനയും
സ്വന്തം ലേഖകൻ
തൊടുപുഴ: ഫുട്‌ബോള്‍ കളി കാണുന്നതിനിടെ പതിനാലുകാരന്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണു. ഇടവെട്ടി സ്വദേശിയായ പതിനാലുകാരനെ അഗ്‌നിരക്ഷാസേന എത്തി രക്ഷിച്ചു.
ഇന്നലെയാണ് സംഭവം. 35 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് കുട്ടി വീണത്. കൂട്ടുകാര്‍ ഫുട്‌ബോള്‍ കളിക്കുന്നത് കണ്ട് കിണറിന്റെ മതിലില്‍ ഇരുന്ന ബാലന്‍ പന്ത് നേരെ വന്നപ്പോള്‍ പിന്നോട്ട് ആഞ്ഞപ്പോഴാണ് കിണറ്റിലേക്ക് വീണതെന്നാണ് വിവരം.
ഓടിയെത്തിയ നാട്ടുകാരിലൊരാള്‍ കയര്‍ ഉപയോഗിച്ച് കിണറ്റിലിറങ്ങി കുട്ടിക്കു പിടിച്ചുനില്‍ക്കാന്‍ ചെറിയ ഏണിയിറക്കി നല്‍കി. തുടര്‍ന്ന്, അഗ്‌നിരക്ഷാ സേന എത്തി വലയിലാക്കി കരയിലെത്തിക്കുകയായിരുന്നു. വീഴ്ചയില്‍ ചെറിയ പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0