video
play-sharp-fill

മരിക്കുന്നതിനു മുൻപ് നാലുവയസുകാരി നേരിട്ടത് കൊടിയ പീഡനം; തീക്കൊള്ളി കൊണ്ട്  പൊള്ളലേല്പിച്ച പാടുകൾ ദേഹമാസകലം; , കടിച്ചും അടിച്ചും മുറിവേല്പ്ച്ചുകൊണ്ട് തുടർന്ന ക്രൂരത ; തമിഴ്നാട് തിരൂപ്പൂരിൽ ദമ്പതികൾ അറസ്റ്റിലാകുമ്പോൾ

മരിക്കുന്നതിനു മുൻപ് നാലുവയസുകാരി നേരിട്ടത് കൊടിയ പീഡനം; തീക്കൊള്ളി കൊണ്ട് പൊള്ളലേല്പിച്ച പാടുകൾ ദേഹമാസകലം; , കടിച്ചും അടിച്ചും മുറിവേല്പ്ച്ചുകൊണ്ട് തുടർന്ന ക്രൂരത ; തമിഴ്നാട് തിരൂപ്പൂരിൽ ദമ്പതികൾ അറസ്റ്റിലാകുമ്പോൾ

Spread the love

ചെന്നൈ: വിരുന്നിന് പോയപ്പോൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന കുട്ടിയെ ക്രൂരമായി ഉപദ്രവിച്ച് കൊലപ്പെടുത്തിയ ദമ്പതികൾ അറസ്റ്റിൽ. തീക്കൊള്ളി കൊണ്ട് പൊള്ളലേൽപ്പിച്ചും അടിച്ചും പരിക്കേൽപ്പിക്കുകയായിരുന്നു. വീണ് പരിക്കു പറ്റി എന്ന് പറഞ്ഞ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ഇന്നലെ മരണത്തിന് കീഴടങ്ങി.

തിരുപ്പൂർ പല്ലടം സ്വദേശികളായ രാജേഷ് കുമാർ, കീർത്തിക എന്നിവരാണ് അറസ്റ്റിലായത്. വിരുന്നുപോയ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് ഏതാനം ദിവസത്തേക്ക് കൂട്ടിക്കൊണ്ടുവന്ന നാലുവയസുകാരിയെയാണ് ദമ്പതിമാർ അടിച്ചും പൊള്ളലേൽപ്പിച്ചും കൊന്നത്.

ദിണ്ടിഗൽ വടമധുരക്കടുത്ത് ചെങ്കുളത്തുപ്പട്ടിയിലെ പ്രകാശിന്‍റേയും ഗൗരിയുടേയും കുഞ്ഞാണ് മരിച്ചത്. പ്രതികളായ ദമ്പതിമാർ ഇവരുടെ അകന്ന ബന്ധുക്കളാണ്. നാലുവയസുകാരി ശിവാനിയോട് ഇവർ കാട്ടിയിരുന്ന അടുപ്പം കൊണ്ട് രണ്ട് കുടുംബങ്ങളും അടുത്ത ബന്ധത്തിലായിരുന്നു. ശിവാനിയെ ഇടക്കിടെ രാജേഷും കീർത്തികയും സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കഴിഞ്ഞ ദീപാവലി അവധിക്ക് ദിണ്ടിഗൽ ചെങ്കുളത്തുപ്പട്ടിയിലെ വീട്ടിൽ വിരുന്നുവന്ന രാജേഷും കീർത്തികയും തിരികെ പോകുമ്പോൾ കുട്ടിയെയും ഒപ്പം കൂട്ടി. ഏതാനം ദിവസം കഴിഞ്ഞ് കുട്ടി വീണ് പരിക്കേറ്റ് വടമധുര സർക്കാർ ആശുപത്രിയിലാണെന്ന് വീട്ടുകാരെ അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശിവാനി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ ദേഹമാസകലം പൊള്ളലേറ്റ പാടുകളും മുറിവുകളുമുണ്ടായിരുന്നു.

പ്രകാശിന്‍റെ പരാതിയെത്തുടർന്ന് വടമധുരൈ പൊലീസ് കേസെടുത്ത് രാജേഷ് കുമാറിനേയും കീർത്തികയേയും ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. പറഞ്ഞാൽ അനുസരിക്കാത്തതിനാണ് കുട്ടിയെ മൃഗീയമായി പരിക്കേൽപ്പിച്ചത് എന്നാണ് ഇവരുടെ മൊഴി. വിവാഹം കഴിഞ്ഞ് ഏറെ വർഷങ്ങളായിട്ടും കുട്ടികളില്ലാത്ത ദമ്പതിമാരാണ് പ്രതികൾ. ഇരുവരുടേയും മാനസികനില തകരാറിലാണെന്നാണ് ചോദ്യം ചെയ്യലിൽ നിന്ന് പൊലീസിന് കിട്ടിയിട്ടുള്ള സൂചന.