സ്വന്തം ലേഖകൻ
തൃശൂര്‍: ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ നാലുവയസുകാരനെ തെരുവുനായ്ക്കള്‍ കൂട്ടമായി ആക്രമിച്ചു. ആക്രമണം കണ്ട് അച്ഛന്‍ ഇടപെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ കടിയേല്‍ക്കാതെ കുട്ടി രക്ഷപ്പെട്ടു.നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടിയെ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കെടിഡിസി നന്ദനം ഹോട്ടലിന്റെ പാര്‍ക്കിങ്ങിലാണ് സംഭവം. കണ്ണൂര്‍ സ്വദേശിയായ നാലുവയസുകാരനെയാണ് തെരുവുനായ്ക്കള്‍ ആക്രമിച്ചത്. കുടുംബത്തോടൊപ്പം ഇന്നലെയാണ് നാലുവയസുകാരന്‍ ഗുരുവായൂരില്‍ എത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ഷേത്രദര്‍ശനത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് മടങ്ങാനിരിക്കേയാണ് ആക്രമണം ഉണ്ടായത്.കുട്ടിയുടെ അച്ഛന്‍ സാധനങ്ങള്‍ വണ്ടിയില്‍ കയറ്റുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഈസമയത്ത് വണ്ടിക്ക് മുന്നില്‍ കളിക്കുകയായിരുന്നു നാലുവയസുകാരന്‍. മൂന്ന് തെരുവുനായ്ക്കള്‍ ചേര്‍ന്നാണ് കുട്ടിയെ ആക്രമിച്ചത്.
കുട്ടിയുടെ കരച്ചില്‍ കേട്ട് അച്ഛന്‍ ഓടിയെത്തുകയായിരുന്നു. ഈസമയത്ത് നായ്ക്കളില്‍ ഒന്ന് കുട്ടിയുടെ കാലില്‍ കടിച്ചിരിക്കുകയായിരുന്നു. തെരുവുനായ്ക്കളെ ഓടിച്ച് അച്ഛന്‍ കുട്ടിയെ രക്ഷിക്കുകയായിരുന്നു.