
തിരുവനന്തപുരം: കഴക്കൂട്ടത്ത് നാലുവയസ്സുകാരനെ കൊന്നത് അമ്മ മുന്നീബീഗത്തിന്റെ സുഹൃത്ത് തൻബീറാണെന്ന് പോലീസ്.
പശ്ചിമബംഗാൾ സ്വദേശിയായ ദമ്പതിമാരുടെ മകനായ ദിൽദർ (4) കഴിഞ്ഞ ഞായറാഴ്ചയാണ് മരിച്ചത്. കുഞ്ഞ് ഉറക്കത്തിൽനിന്ന് ഉണരുന്നില്ലെന്നു പറഞ്ഞാണ് അമ്മയായ യുവതി കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയത്. കഴുത്തിലെ പാട് ശ്രദ്ധയിൽപ്പെട്ടതോടെ ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു.
കഴക്കൂട്ടം പോലീസ് കുഞ്ഞിന്റെ അമ്മയെയും ഒപ്പം താമസിക്കുന്ന ആൺസുഹൃത്തിനെയും കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ ചോദ്യംചെയ്യലിൽ പോലീസിനോട് തൻബീർ കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ഞിന്റെ അമ്മയ്ക്കു സംഭവത്തിൽ പങ്കില്ലെന്നാണ് പോലീസിന്റെ നിഗമനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടിയുടെ അമ്മയുമായുള്ള തർക്കത്തിനൊടുവിൽ തൻവീർ ആലം മുറിയിൽ ഉണ്ടായിരുന്ന ടവ്വൽ ഉപയോഗിച്ച് കുട്ടിയുടെ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മൊഴി. കഴക്കൂട്ടത്ത് ലോഡ്ജിലാണ് ഇവർ താമസിച്ചിരുന്നത്.




