
സ്വന്തം ലേഖകൻ
വളാഞ്ചേരി ഹയർ സെക്കണ്ടറി സ്‌കൂളിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ നടപടി.നാല് പ്ലസ് ടു വിദ്യാർത്ഥികളെ സ്‌കൂൾ സസ്‌പെന്റ് ചെയ്തു. ഒരു മാസത്തേക്കാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. തുടർ നടപടി സ്വീകരിക്കാൻ സ്‌കൂൾ അധികൃതർ വളാഞ്ചേരി പൊലീസിന് കത്ത് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയാണ് പ്ലസ് വൺ വിദ്യാർത്ഥി എപി അഭിൻ ക്രൂരമായ റാഗിംഗിന് വിധേയമായത്. ഷർട്ടിന്റെ ബട്ടൺ ഇട്ടില്ലെന്ന് ആരോപിച്ചാണ് തന്നെ മര്‍ദിച്ചതെന്ന് അഭിനവ് പറഞ്ഞിരുന്നു. ഇതേ തുടർന്ന് അഭിനവിന്റെ രക്ഷിതാക്കൾ വളാഞ്ചേരി പൊലീസിൽ പരാതി നൽകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group